ടീമുകള്‍ ഗോവയിലേക്ക് ഈ മാസമെത്തും, ഐഎസ്എല്ലിന് മുന്നിലെ ആ കടമ്പകള്‍ ഇങ്ങനെ
ഐഎസ്എല്‍ ഏഴാം സീസണിനിനുളള തയ്യാറെടുപ്പിലാണ് ടീമുകളെല്ലാം. അതിനായി കൈമെയ് മറന്നുളള തയ്യാറെടുപ്പിലാണ് ടീമുകള്‍. ഈ മാസം അവസാനത്തോടെ ഐഎസ്എല്‍ മത്സരങ്ങള്‍ക്കുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയാകും.
നിലവില്‍ ആറ് സ്റ്റെപ്പുകളാണ് ഐഎസ്എല്‍ തുടങ്ങും മുമ്പ് സംഘാടകര്‍ക്കും ടീമുകള്‍ക്കും പൂര്‍ത്തിയാക്കാനുളളത്. ഈ മാസം 25 മുതല്‍ ടീമുകള്‍ ഗോവയിലേക്ക് എത്താന്‍ തുടങ്ങും. മുപ്പതോടെ എല്ലാ ടീമുമും ഗോവയില്‍ എത്തും.
തുടര്‍ന്ന് ഒക്ടോബര്‍ ഒന്ന് മുതല്‍ 10 വരെ പ്രീസീസണ്‍ ആയിരിക്കും. ടീമുകള്‍ പരസ്പരം ഏറ്റുമുട്ടുന്ന രീതിയിലാകും വിവിധ പ്രീസീസണ്‍ മത്സരങ്ങള്‍ നടക്കുന്നത്. ഒരോ ടീമിന്റേയും ഘടന ഉറപ്പിക്കുന്നത് ഈ പ്രീസീസണില്‍ ആയിരിക്കും.
ഒക്ടോബര്‍ 15നാണ് ക്ലബ് ക്യാപ്റ്റന്‍മാരുടെ ഫോറം നടക്കുക. എല്ലാ ഫ്രാഞ്ചസികളുടേയും നായകന്‍മാര്‍ ഈ ഫോറത്തില്‍ ഒത്ത് കൂടും. ഒക്ടോബര്‍ 23ന് ടീമുകള്‍ക്കുളളില്‍ 35 അംഗ ടീമുകളുടെ പട്ടിക സംഘാടര്‍ക്ക് ക്ലബുകള്‍ നല്‍കണം. 35 അംഗ ടീമില്‍ ഏഴ് പേരെ വരെ വിദേശതാരങ്ങളെ ഉള്‍പ്പെടുത്താം.
നവംബര്‍ രണ്ടിന് കോച്ചുമാരുടെ ഫോറം നടക്കും. എല്ലാ ടീമുകളുടേയും മുഖ്യ പരിശീലകര്‍ ഈ ഫോറത്തിന്റെ ഭാഗമാകും. ഇതോടെ ഐഎസ്എല്ലിന് ഔദ്യോഗികമായി തുടക്കമാകാനുളള എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയാകും. ഇതോടെ നവംബര്‍ 20-23 തീയ്യതിക്കുളളില്‍ ഐഎസ്എല്‍ ആരംഭിക്കും. ഗോവന്‍ മണ്ണ് ഇതോടെ ഒരു പുതുചരിത്രവും എഴുതും.