യുവതാരങ്ങളുടെ കൂട്ടുകാരന്‍, ബ്ലാസ്റ്റേഴ്‌സിന് പിന്നാലെ ഒഡീഷയും ഉപേക്ഷിച്ച് താങ്‌ബോയ്

Image 3
FootballISL

ഒഡീഷ എഫ്‌സിയുടെ അസിസ്റ്റന്‍ഡ് പരിശീലകനായിരുന്ന താങ്‌ബോയ് ഷിങ്‌തോ ക്ലബ് വിട്ടു. ഒരു സീസണിലെ സേവനത്തിനൊടുവിലാണ് താങ്‌ബോയ് ക്ലബ് വിടുന്നത്. പ്രമുഖ ഫുട്‌ബോള്‍ വെബ്‌സൈറ്റായ ഗോള്‍ ഡോട്ട്‌കോമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

നേരത്തെ രണ്ട് സീസണോളം കേരള ബ്ലാസ്‌റ്റേഴ്‌സലിന്റെ സഹപരിശീലകനായിരുന്നു. ഇഷ്ഫാഖ് അഹമ്മദിന്റെ വരവോടെയാണ് താങ്‌ബോയ് ബ്ലാസ്‌റ്റേഴ്‌സ് വിട്ട് ഒഡീഷയിലേക്ക് കൂടുമാറിയത്. 45കാരനായ താങ്‌ബോയ് എഎഫ്‌സി പ്രോ ലൈസന്‍സ് ഹോള്‍ഡറാണ്. നേരത്തെ ഒഡീഷയുടെ മുഖ്യപരിശീലകനായിരുന്ന ജോസഫ് ഗോബോയും ക്ലബ് വിട്ടിരുന്നു.

2013 മുതല്‍ 2017 വരെ ഐലീഗില്‍ ഷില്ലോംഗ് ലജോഗിന്റെ പരിശീലകനായിരുന്നു താങ്‌ബോയ്. യുവതാരങ്ങളെ വളര്‍ത്തിയെടുക്കുന്നതില്‍ മികവ് കാട്ടിയ താങ്‌ബോയെ കേരള ബ്ലാസ്‌റ്റേഴ്‌സ് സ്വന്തമാക്കുകയായിരുന്നു. ബ്ലാസ്‌റ്റേഴ്‌സില്‍ നിരവധി നോര്‍ത്ത് ഈസ്റ്റ് താരങ്ങളെ എത്തിച്ചതിന് പിന്നില്‍ താങ്‌ബോയുടെ കരങ്ങളുണ്ടായിരുന്നു. റെഡീം തലാഗ്, ഐസാക്ക് വാന്‍ലാല്‍സേമാ, നിം ഡോര്‍ദി തമാംഗ് തുടങ്ങിയ താരങ്ങളെ വളര്‍ത്തികൊണ്ട് വന്നത് താങ്‌ബോയ് ആയിരുന്നു.

ഐഎസഎല്‍ ആദ്യ സീസണില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ സഹപരിശീലകനായും ഇദ്ദേഹം സേവനം അനുഷ്ടിച്ചിട്ടുണ്ട്.