സഹലിന് പിന്നാലെ മറ്റൊരു താരത്തിനും അഞ്ച് വര്‍ഷത്തെ കരാര്‍

Image 3
FootballISL

കഴിഞ്ഞ ദിവസം മുംബൈ സിറ്റി വിട്ട പ്രതിരോദ താരം സുഭാഷിഷ് ബോസിനെ സ്വന്തമാക്കി മറ്റൊരു ഐഎസ്എല്‍ ക്ലബ് എടികെ മോഹന്‍ ബഗാന്‍. അഞ്ച് വര്‍ഷത്തെ ദീര്‍ഘകാല കരാറിലാണ് സുഭാഷിഷ് ബോസിനെ എടികെ സ്വന്തം നിരയിലെത്തിച്ചത്.

ഒരു ഇന്ത്യന്‍ പ്രതിരോധ നിര താരത്തിന് ലഭിക്കുന്ന ഏറ്റവും നീണ്ടകരാറാമ് സുഭാഷിഷ് ബോസിന് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം കേരള ബ്ലാസ്‌റ്റേഴ്‌സ് താരം സഹല്‍ അബ്ദുല്‍ സമദുമായും ക്ലബ് 2025വരെ കരാര്‍ ഒപ്പിട്ടിരുന്നു.

നേരത്തെ തന്നെ സുഭാഷിഷ് എ ടി കെയില്‍ എത്തും എന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. അവസാന രണ്ടു സീസണുകളിലായി മുംബൈ സിറ്റിയുടെ താരമായിരുന്നു സുഭാഷിഷ്. മുംബൈയ്ക്കായി 34 മത്സരങ്ങളാണ് സുഭാഷി പന്ത് തട്ടിയത്. ഒരു ഗോളും സ്വന്തമാക്കിയിട്ടുണ്ട്.

മുംബൈയിലെത്തും ുമ്പ് ബെംഗളൂരു എഫ് സിക്കു വേണ്ടിയും പഴയ മോഹന്‍ ബഗാനും വേണ്ടിയും കളിച്ചിട്ടുണ്ട്. കരിയറിന്റെ തുടക്കത്തില്‍ പൂനെ എഫ് സി, ചര്‍ച്ചില്‍ ബ്രദേഴ്‌സ് എന്നീ ക്ലബുകളുടെയും ഭാഗമായിട്ടുണ്ട്.

2017 മുതല്‍ ഇന്ത്യന്‍ ദേശീയ ടീമിലെയും സ്ഥിരാംഗമാണ് സുഭാഷിഷ്. രാജ്യത്തിനായി 24 മത്സരങ്ങളില്‍ കളിച്ച താരം നാല് രാജ്യന്തര ഗോളും നേടിയിട്ടുണ്ട്.