വിദേശികളുടെ മോശം പെരുമാറ്റം സഹിച്ചാണ് ഇന്ത്യക്കാര്‍ കളിക്കുന്നത്, ഗുരുതര ആരോപണവുമായി ഇംഗ്ലീഷ് സൂപ്പര്‍ കോച്ച്
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചില വിദേശ താരങ്ങള്‍ മോശമായി പെരുമാറാറുണ്ടെന്ന് ആരോപണവുമായി മുന്‍ ഇന്ത്യന്‍ പരിശീലകന്‍ സ്റ്റീഫന്‍ കോണ്‍സ്റ്റാഡിന്‍. ഔട്ട്‌ലുക്ക് മാഗസിന് അനുവദിച്ച അഭിമുഖത്തിലാണ് നിലവില്‍ അഗ്ലോ സൈപ്രിയോത്ത് പരിശീലകനായ കോണ്‍സ്റ്റാന്‍ഡിന്‍ ആരോപണം ഉന്നയിച്ചത്.
‘എനിക്ക് ഏറ്റവും വലിയ പ്രശ്‌നമായി തോന്നുന്നത് ഇന്ത്യയിലേക്ക് വരുന്ന വിദേശ താരങ്ങളുടെ മോശം പെരുമാറ്റമാണ്. തീര്‍ച്ചയായും അവരിലെ ഭൂരിഭാഗം പേരും അങ്ങനെയാണ് പെരുമാറുന്നത്’ മുന്‍ ഇന്ത്യന്‍ കോച്ച് പറയുന്നു.
വിദേശ താരങ്ങള്‍ ടീമിലുണ്ടാകുമ്പോള്‍ ഇന്ത്യന്‍ താരങ്ങളെ അവര്‍ക്ക് ഇഷ്ടമുളള പൊസിഷനുകളില്‍ കളിക്കാന്‍ പരിശീലകര്‍ അനുവദിക്കാറില്ലെന്നും വിദേശ താരങ്ങളുടെ എണ്ണം കുറക്കുക വഴി ഇക്കാര്യം ഇന്ത്യന്‍ താരങ്ങള്‍ക്ക് അനുഗ്രഹമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
വിദേശ താരങ്ങളുടെ എണ്ണം കുറക്കുന്നത് ഇന്ത്യന്‍ ഫുട്‌ബോൡന് നല്ലതാണെന്ന് നിരീക്ഷിക്കുന്ന സ്റ്റീഫണ്‍ ആദ്യ സീസണ്‍ മുതല്‍ ഇത്തരമൊരു തീരുമാനം ഉണ്ടാകണമായിരുന്നെന്നും അഭിപ്രായപ്പെട്ടു. ഐഎസ്എല്ലില്‍ വിദേശ പരിശീലകരുടെ വരവ് ഇന്ത്യന്‍ യുവതാരങ്ങള്‍ക്ക് മുതല്‍കൂട്ടാാണെന്നും പരിശീലകരുടെ അറിവും പരിചയസമ്പത്തും താരങ്ങള്‍ക്ക് അനുഗ്രഹമാകുമെന്നുനം അദ്ദേഹം വിലയിരുത്തുന്നു.
ക്വാളിറ്റിയുളള ഇന്ത്യന്‍ പരിശീലകര്‍ ഉയര്‍ന്ന് വരേണ്ടതുണ്ടെന്ന് പറയുന്ന കോണ്‍സ്റ്റാന്‍ഡിന്‍ ബന്ധപ്പെട്ടവര്‍ ഇക്കാര്യത്തില്‍ അടിയന്ത ശ്രദ്ധ പതിപ്പിക്കണമെന്നും കൂട്ടിചേര്‍ത്തു.