ഐഎസ്എല്‍, വേദിയും തീയ്യതിയും പ്രഖ്യാപിച്ചു

ഐഎസ്എല്‍ ഏഴാം സീസണ്‍ ഗോവയില്‍ വെച്ച് നടത്താന്‍ തീരുമാനമായി. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തത്തിലാണ് ഒരൊറ്റ നഗരത്തില്‍ ടൂര്‍ണമെന്റ് നടത്താന്‍ തീരുമാനിച്ചത്. നവംബര്‍ 21ന് ആരംഭിക്കുന്ന ടൂര്‍ണമെന്റ് അടുത്ത വര്‍ഷം മാര്‍ച്ച് 21നാണ് അവസാനിക്കുക. അഞ്ച് മാസമാണ് ഐഎസ്എല്‍ സീസന്റെ കാലാവധി.
നേരത്തെ ഗോവയ്ക്ക് പുറമെ ഐഎസ്എല്‍ വേദിയായി ഗോവയേയും പരിഗണിച്ചിരുന്നു. എന്നാല്‍ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും കോവിഡ് വ്യപനവും കേരളത്തില്‍ നടത്താനുളള ശ്രമത്തെ പ്രതികൂലമായി ബാധിക്കുകയായിരുന്നു.
ഐഎസ്എല്‍ നടത്തുന്നതിന്റെ ഭാഗമായി എഫ്എസ്ഡിഎല്ലും സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഗോവയും തമ്മില്‍ കരാര്‍ ഒപ്പുവെച്ചു. ഗോവയിലെ മൂന്ന് വേദികളിലായാലും മുഴുവന്‍ മത്സരങ്ങളും നടക്കുക. ഫതോര്‍ഡ് സ്റ്റേഡിയം, വാസ്‌കോ സ്റ്റേഡിയം, ബാംബോലിം സ്റ്റേഡിയം എന്നിവ വേദിയാകും.
ടീമുകളുടെ പരിശീലനത്തിനായി പത്ത് പരിശീലന ഗ്രൗണ്ടുകളും ഗോവ ഒരുക്കി നല്‍കും. ടൂര്‍ണമെന്റിന്റെ ഫിക്‌സ്ചറുകള്‍ ഉടന്‍ എഫ് എസ് ഡി എല്ല് പ്രഖ്യാപിക്കും.
നേരത്തെ കഴിഞ്ഞ സീസണിലെ ഐഎസ്എള്‍ ഫൈനലും ഗോവയിലായിരുന്നു നടന്നത്. അന്ന് ആളില്ലാ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ചെന്നൈയിനെ പരാജയപ്പെടുത്തി എടികെ കിരീടം നേടുകയായിരുന്നു.