ആശങ്കകള്‍ക്ക് അവസാനം, ഐഎസ്എല്‍ തീയ്യതി പുറത്ത്
ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഏഴാം സീസണ്‍ അടുത്തമാസം 20ന് ആരംഭിക്കും. ഐഎസ്എല്‍ സംഘാടകരായ എഫ്എസ്ഡിഎല്‍ ആണ് ഐഎസ്എല്‍ തീയ്യതി പുറത്ത് വിട്ടത്. ഇതോടെ കോവിഡ് മഹാമാരി മൂലം ഐഎസ്എല്‍ ഡിസംബറിലേക്ക് നീണ്ടേക്കും എന്ന അഭ്യൂഹങ്ങള്‍ക്കാണ് ഇതോടെ അറുതിയായത്.
കോവിഡ് മഹാമാരിയെ തുടര്‍ന്ന് ഗോവയിലെ മൂന്ന് സ്‌റ്റേഡിയങ്ങളിലായിട്ടായിരിക്കും ഐഎസ്എല്‍ മത്സരങ്ങളെല്ലാം നടക്കുക. കര്‍ഷന സുരക്ഷ മാനദണ്ഡങ്ങള്‍ക്ക് വിധേയമായി ബയോ സെക്യുര്‍ ബബിള്‍ നിര്‍മ്മിച്ചാകും ടൂര്‍ണമെന്റ് പുരോഗമിക്കുക.
മറ്റ് ഐഎസ്എല്‍ സീസണുകളില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ പ്രീസീസണും ഗോവയില്‍ തന്നെയായിരിക്കും നടക്കുക. പ്രീസീസണിനായി ഇതിനോടകം തന്നെ ടീമുകള്‍ ഗോവയില്‍ എത്തികഴിഞ്ഞു. ടീമുകള്‍ പരസ്പരം ഏറ്റുമുട്ടിയാകും പ്രീസീസണ്‍ നടക്കുക.
ഇത്തവണ ഐഎസ്എല്ലില്‍ കൂടുതല്‍ ടീമുകളും ഉണ്ടാകും. ഈസ്റ്റ് ബംഗാളാണ് ഐഎസ്എല്ലിലെ ഏറ്റവും പുതിയ ടീം. മോഹന്‍ ബഗാന്‍ എടികെയുമായി ലയിച്ച് എടികെ മോഹന്‍ ബഗാന്‍ എന്ന പേരിലും ഐഎസ്എല്ലിന് ഇറങ്ങും. മാര്‍ച്ച് 23നാണ് ഐഎസ്എല്‍ മത്സരങ്ങള്‍ അവസാനിക്കുക.