യൂറോപ്യന്‍ ടീമുമായി കരാര്‍ ഒപ്പിട്ട് മറ്റൊരു ഐഎസ്എല്‍ ക്ലബ് കൂടി

Image 3
FootballISL

യൂറോപ്യന്‍ ക്ലബുമായി ഒരു ഐഎസ്എല്‍ ക്ലബ് കരാര്‍ ഒപ്പിട്ടതായി വെളിപ്പെടുത്തല്‍. പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ മാര്‍ക്കസ് മെര്‍ഗുളാനോ ആണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. എന്നാല്‍ ക്ലബ് ആരെന്ന് വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല. എഫ്‌സി ഗോവയല്ല ആ ക്ലബെന്ന് വെളിപ്പെടുത്താന്‍ മാത്രമാണ് മെര്‍ഗുളാനോ തയ്യാറായത്.

ഇതോടെ ആ ഐഎസ്എല്‍ ക്ലബ് ആരാണെന്ന അന്വേഷണത്തിലാണ് ഫുട്‌ബോള്‍ പ്രേമികള്‍. നിലവില്‍ മൂന്ന് ടീമുകള്‍ക്ക് മാത്രമാണ് ഇതുവരെ മറ്റ് ക്ലബുകളുമായി യാതൊരു തരത്തിലുഴ പാര്‍ണര്‍ഷിപ്പുമില്ലാത്തത്. ആ ക്ലബുകളില്‍ ഏതെങ്കിലും ഒന്നായിരിക്കും മാര്‍ക്കസ് വെളിപ്പെടുത്തിയതെന്ന നിഗമനത്തിലാണ് ആരാധകര്‍.

നോര്‍ത്ത് ഈസ്റ്റ് എഫ്‌സി, കേരള ബ്ലാസ്റ്റേഴ്‌സ്, എടികെ മോഹന്‍ ബഗാന്‍ എന്നീ ക്ലബുകളാണ് ഇതുവരെ മറ്റൊരു ക്ലബുകളുമായി ടൈ അപ്പ് ഉണ്ടാക്കാത്തത്. കേരള ബ്ലാസ്റ്റേഴ്‌സുമായി സെര്‍ബിയന്‍ ക്ലബ് റെഡ് സ്റ്റാര്‍ ബെല്‍ഗ്രേഡുമായി ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഇതുവരെ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല.

ഐഎസ്എല്ലില്‍ മുംബൈ സിറ്റിയെ സിറ്റി ഗ്രൂപ്പ് സ്വന്തമാക്കിയതാണ് ഏറ്റവും ശക്തമായ നീക്കം. ഹൈദരാബാദുമായി ബൊറൂസിയും ബംഗളൂരുവുമായി റെയ്‌ഞ്ചേഴ്‌സും പാര്‍ണര്‍ഷിപ്പുണ്ട്.

ജംഷഡ്പൂരും അത്‌ലറ്റിക്കോ മാഡ്രിഡും തമ്മിലും ചെന്നൈ എഫ്‌സി ബസേലും തമ്മിലും നേരത്തെ ധാരണയായിരുന്നു. ഒഡീഷ എഫ്‌സിയ്ക്ക് ആസ്‌പെയര്‍ അക്കാദമിയുമായും ബന്ധമുണ്ട്.