ഓഗ്‌ബെചെ ബ്ലാസ്റ്റേഴ്‌സില്‍ തുടരമോ? നിര്‍ണ്ണായക വെളിപ്പെടുത്തലുമായി ഏജന്റ്
ഐഎസ്എല്‍ ക്ലബ് കേരള ബ്ലാസ്റ്റേഴ്‌സില്‍ നിന്ന് നായകന്‍ ഓഗ്‌ബെചെ വിടാനുളള കാരണം വെളിപ്പെടുത്തി നൈജീരിയന്‍ സൂപ്പര്‍ താരത്തിന്റെ ഏജന്റ് അലക്‌സാണ്ടര്‍ ഗരീനിയോ. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഗിരീനിയോയുടെ പുതിയ വെളിപ്പെടുത്തല്‍ പുറത്ത് വന്നിരിക്കുന്നത്.
കേരള ബ്ലാസ്‌റ്റേഴ്‌സില്‍ തുടരാന്‍ ഓഗ്‌ബെചെ ഏറെ ആഗ്രഹിച്ചിരുന്നതാണെന്നും എന്നാല്‍ നിലവിലുളള പ്രതിഫലത്തിന്റെ അന്‍പത് ശതമാനം വെട്ടികുറച്ചുളള ഓഫറാണ് ബ്ലാസ്റ്റേഴ്‌സ് മുന്‍ പിഎസ്ജി താരത്തിന് നല്‍കിയതെന്നും ഇതാണ് ക്ലബ് വിടാന്‍ ഓഗ്‌ബെചോയെ പ്രേരിപ്പിച്ചതെന്നും അദ്ദേഹത്തിന്റെ ഏജന്റ് വ്യക്തമാക്കുന്നു.
‘കഴിഞ്ഞ വര്‍ഷം ഒഗ്ബെച്ചേയേ മുന്‍നിര്‍ത്തിയാണ് കോച്ച് തന്ത്രങ്ങള്‍ മെനഞ്ഞത്….. കേരളത്തില്‍ കളിക്കാന്‍ വേണ്ടി ഓഗ്‌ബെചെ പല ക്ലബ്ബുകളും നല്‍കിയ പല വലിയ ഓഫറുകളും നിരസിച്ചു… ഈ വര്‍ഷം കോണ്‍ട്രാക്ടില്‍ കഴിഞ്ഞ വര്‍ഷത്തെ സാലറിയെക്കാള്‍ 50% കുറവാണ് ഓഫര്‍ ചെയ്തത്.. താന്‍ അവസാന ലൈവ് ചെയ്തപ്പോള്‍ കാര്യങ്ങള്‍ ഏതാണ്ട് ഒത്തുതീര്‍പ്പായിരുന്നു … പക്ഷേ കളികളില്‍ എല്ലാം എപ്പോഴും ഒരുപോലെ ആവണമെന്നില്ല…പ്രതിഫലം വെട്ടികുറച്ചില്ലായിരുന്നെങ്കില്‍ അദ്ദേഹം കേരള ബ്ലാസ്റ്റേഴസില്‍ തുടരുമോയിരുന്നു’ ഗിരീനിയോ പറയുന്നു.
കേരള ബ്ലാസ്റ്റേഴ്‌സിനായി കഴിഞ്ഞ സീസണില്‍ ഏറ്റവും അധികം ഗോള്‍ നേടിയ താരമായിരുന്നു ഓഗ്‌ബെചെ. കേരളത്തിനായി 15 ഗോളുകള്‍ നേടിയ ഈ നൈജീരിയന്‍ താരം ബ്ലാസ്റ്റഴേ്‌സിന്റെ എക്കാലത്തേയും വലിയ ഗോള്‍ വേട്ടക്കാരനും ആയി മാറിയിരുന്നു.
നിലവില്‍ സിറ്റി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുളള മുംബൈ സിറ്റി എഫ്‌സിയിലേക്കാണ് ഓഗ്‌ബെചെ ചേക്കേറിയിരിക്കുന്നത്. ഓഗ്‌ബെചെയെ നഷ്ടപ്പെടുന്നത് ബ്ലാസ്റ്റേഴ്‌സിന് കനത്ത തിരിച്ചടിയാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്.