സ്പാനിഷ് സൂപ്പര്‍ പരിശീലകനെ സ്വന്തമാക്കി, ശ്രദ്ധേയ നീക്കവുമായി ഐഎസ്എല്‍ ക്ലബ്

Image 3
FootballISL

ഐഎസ്എല്‍ എട്ടാം സീസണിന് ഒരുങ്ങുന്ന ഒഡീഷ എഫ്‌സി പുതിയ പരിശീലകനെ പ്രഖ്യാപിച്ചു. സ്പാനിഷ് സ്വദേശിയായ കികോ റമിറസാകും ഒഡീഷയുടെ പുതിയ പരിശീലകന്‍. ഉടന്‍ തന്നെ ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വരും.

50കാരനായ ഫ്രാന്‍സിസ്‌കോ റമിറസ് ഗോണ്‍സാലസ് എന്ന കികോ റമിറസ് ഒഡീഷയുമായി കരാര്‍ ഒപ്പുവെച്ചു കഴിഞ്ഞുവെന്നാണ് ലഭിക്കുന്ന വിവരം.

2019ല്‍ ഗ്രീക്ക് ക്ലബായ ക്‌സാന്തിയുടെ പരിശീലകനായ ശേഷം ഇതുവരെ വേറെ ഒരു ക്ലബിന്റെയും ചുമതല കികോ ഏറ്റെടുത്തിരുന്നില്ല. സ്പാനിഷ് ക്ലബായ ജിമ്‌നാസ്റ്റിക, കാസ്റ്റയോണ്‍ എന്നീ ക്ലബുകളെ ഒക്കെ മുമ്പ് കികോ പരിശീലിപ്പിച്ചിട്ടുണ്ട്. മലാഗ പോലുള്ള ക്ലബുകള്‍ക്കായി കളിച്ചിട്ടുള്ള മുന്‍ താരം കൂടിയാണ് റമിറസ്.

ഇത്തവണ പ്ലേ ഓഫ് ലക്ഷ്യമിടുന്ന ഒഡീഷ എഫ് സി വലിയ രീതിയില്‍ തന്നെയാണ് ഒരുങ്ങുന്നത്. കഴിഞ്ഞ സീസണില്‍ ബക്‌സര്‍ പരിശീലിപ്പിച്ചിട്ടും ദയനീയ പ്രകടനമാണ് ഒഡീഷ കാഴ്ച്ചവെച്ചത്. ലീഗില്‍ ഏറ്റവും അവസാനമാണ് ഒഡീഷ എഫ്‌സി ഫിനിഷ് ചെയ്തത്.