റെഡ് ചില്ലീസ് അല്ല, ഈസ്റ്റ് ബംഗാളിനെ ഏറ്റെടുക്കാന്‍ അന്താരാഷ്ട്ര ഭീമന്‍

Image 3
Football

കൊല്‍ക്കത്തന്‍ വമ്പന്‍മാരായ ഐലീഗ് ക്ലബ് ഈസ്റ്റ് ബംഗാളിനെ ഏറ്റെടുക്കാന്‍ ഒരു ബഹുരാഷ്ട്ര കമ്പനി ഒരുങ്ങുന്നതായി സൂചന. പേര് വെളിപ്പെടുത്താത്ത ഈസ്റ്റ് ബംഗാള്‍ പ്രതിനിധിയാണ് ഇതുസംബന്ധിച്ചുളള വിവരങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്. ഒരു എഫ്എംസിജി കമ്പനിയാണ് ഈസ്റ്റ് ബംഗാളിനെ നോട്ടമിട്ടിരിക്കുന്നത്.

അതെസമയം ഈസ്റ്റ് ബംഗാളിനെ ഷാറൂക്ക് ഖാന്റെ ഉടമസ്ഥതയിലുളള പ്രെഡക്ഷന്‍ കമ്പനിയായ റെഡ് ചില്ലീസ് ഏറ്റെടുത്തേക്കുമെന്ന വാര്‍ത്ത ഈസ്റ്റ് ബംഗാള്‍ പ്രതിനിധി തള്ളികളഞ്ഞു. അങ്ങനെയാരു നീക്കം നടക്കുന്നില്ല

‘റെഡ് ചില്ലീസ് പോലുളള ഒരു കമ്പനിയും ഞങ്ങളില്‍ ഇന്‍വെസ്റ്റ് ചെയ്യാന്‍ ഇതുവരെ തയ്യാറായിട്ടില്ല. ജനങ്ങളുടെ വിചാരം ഞങ്ങളുടെ ഇന്‍വെസ്റ്ററെ കണ്ടെത്താന്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ശ്രമിക്കുന്നുണ്ട് എന്നാണ്. എന്നാല്‍ അതും സത്യമല്ല. മറ്റ് വിധത്തില്‍ ബംഗാള്‍ മുഖ്യമന്ത്രി ഞങ്ങളെ സഹായിക്കാന്‍ ശ്രമിയ്ക്കുന്നുണ്ട്. ഞങ്ങള്‍ മികച്ച ഒരു ഇന്‍വെസ്റ്റര്‍ക്കായാണ് കാത്തിരിക്കുന്നത്’ ബംഗാള്‍ പ്രതിനിധി വ്യക്തമാക്കി.

നേരത്തെ ക്വിസ് കോര്‍പ്പ് ആയിരുന്നു ഈസ്റ്റ് ബംഗാളില്‍ പ്രധാനമായും ഇന്‍വെസ്റ്റ് ചെയ്തിരുന്നത്. എന്നാല്‍ ഈ സീസണ്‍ അവസാനത്തോടെ അവര്‍ ഈസ്റ്റ് ബംഗാളുമായുളള കരാര്‍ ഏകപക്ഷീയമായി ഉപേങിക്കുകയായിരുന്നു. ഇതോടെയാണ് ഈസ്റ്റ് ബംഗാള്‍ പ്രതിസന്ധിയിലായത്.

നേരത്തെ മോഹന്‍ ബഗാന്‍ എടികെ കൊല്‍ക്കത്തയുമായി ലയിച്ച് ഐഎസ്എല്‍ പ്രവേശനം ഉറപ്പ് വരുത്തിയിരുന്നു. ഈസ്റ്റ് ബംഗാളിനെ ഐഎസ്എല്ലില്‍ പ്രവേശിപ്പിക്കുമോയെന്ന് വ്യക്തമല്ല.