അമ്പരപ്പിച്ച് ഹൈലാന്‍ഡുകാരും, സാന്റാനയ്ക്ക് പിടിച്ചുകെട്ടാനാകാതെ തകര്‍പ്പന്‍ ജയം

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പ്രീസീസണ്‍ പോരാട്ടത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനും വിജയം. ഹൈദരാബാദ് എഫ്‌സിയെയാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് തോല്‍പിച്ചത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് നോര്‍ത്ത് ഈസ്റ്റ് ഹൈദരാബാദ് എഫ്‌സിയെ തകര്‍ത്തത്.

നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയ്ക്ക് വേണ്ടി വിദേശ താരങ്ങളായ ക്വെസി അപ്പിയയും ലൂയിസ് മക്കാഡോയുമാണ് ഗോളുകള്‍ നേടിയത്. ഹൈദരാബാദ് എഫ് സിക്ക് വേണ്ടി ഒരിക്കല്‍ കൂടെ സാന്റാന ആണ് വല കുലുക്കിയത്. തകര്‍പ്പന്‍ ഫോമിലാണ് സാന്റാന ഹൈദരാബാദിനായി കളിക്കുന്നത്.

മറ്റൊരു മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ജംഷഡ്പൂര്‍ എഫ്‌സിയേയും തോല്‍പിച്ചു. എതിരില്ലാത്ത മൂന്ന് ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയം. ബ്ലാസ്‌റ്റേഴ്‌സിനായി ഗാരി ഹൂപ്പറും സഹല്‍ അബ്ദുല്‍ സമദും ഗാരി ഹൂപ്പറും ഗോള്‍ നേടി. ഒരു ഗോള്‍ സെല്‍ഫ് ഗോളായിരുന്നു.

നവംബര്‍ 20നാണ് ഐഎസ്എല്‍ മത്സരങ്ങള്‍ ആരംഭിക്കുന്നത്. ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് എടികെ മോഹന്‍ ബഗാനെയാണ് നേരിടുന്നത്. ഈ മത്സരത്തിലാകും ഇതാദ്യമായി ബ്ലാസ്‌റ്റേഴ്‌സ് ഈ ജഴ്‌സി അണിയുക.

You Might Also Like