സിസ്‌കോയ്ക്കായി ഈസ്റ്റ് ബംഗാള്‍, ഖസ്സ കാമറ നോര്‍ത്ത് ഈസ്റ്റില്‍

ഐഎസ്എല്‍ ട്രാന്‍സ്ഫര്‍ വിപണയില്‍ ചടുല നീക്കങ്ങളുമായി ക്ലബുകള്‍. മൗറിറ്റാനിയന്‍ ദേശീയ ടീം അംഗം ഖസ്സ കാമാറയെ നോര്‍ത്ത് ഈസ്റ്റ് സ്വന്തമാക്കിയതാണ് അതില്‍ ഏറ്റവും പ്രധാനപ്പെട്ടയൊന്ന്. കൂടാതെ ഒഡിഷഎഫ്‌സിയുടെ മുന്‍ സ്പാനിഷ് താരം സിസ്‌കോ ഹെര്‍ണാണ്ടസിനെ സ്വന്തമാക്കാന്‍ ഈസ്റ്റ് ബംഗാള്‍ ശ്രമിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.

ഗ്രീക്ക് ക്ലബ്ബായ കസാന്റി എഫ്‌സിയില്‍ നിന്നുമാണ് ഖസ്സ കാമാറയെ നോര്‍ത്ത് ഈസ്റ്റ് സ്വന്തമാക്കിയത്. ഡിഫെന്‍സിവ് മിഡ്ഫീല്‍ഡറായും സെന്റര്‍ മിഡ്ഫീല്‍ഡറായും കളിക്കാന്‍ കഴിവുള്ള താരമാണ് ഖസ്സ. 2019 ല്‍ ആഫ്രിക്കന്‍ നേഷന്‍സ് കപ്പില്‍ മൗറിറ്റാനിയയക്കായി താരം കളിച്ചിരുന്നു.

ഫ്രാന്‍സില്‍ ജനിച്ച കാമാറ ഫ്രഞ്ച് ക്ലബ്ബായ ഇഎസ് ട്രോയിസിന്റെ ബി ടീമിലൂടെയാണ് ഫുട്‌ബോള്‍ കരിയര്‍ ഔദ്യോഗികമായി ആരംഭിക്കുന്നത്.തുടര്‍ന്ന് താരം നിരവധി ഫ്രഞ്ച് ക്ലബ്ബ്കള്‍ക്കായി കളിച്ചു. ക്ലബ്ബ് ഫുട്‌ബോളില്‍ നൂറ്റിഇരുപതിലേറെ മത്സരങ്ങളില്‍ കളിച്ചിട്ടുള്ള ഈ ഇരുപത്തിയേഴുകാരന്‍ മൗറിറ്റാനിയന്‍ ദേശീയ ടീമിനയി 27 മത്സരങ്ങളില്‍ ജേഴ്സി അണിഞ്ഞിട്ടുണ്ട്

അതെസമയം കഴിഞ്ഞ സീസണില്‍ ബെംഗളൂരു എഫ്‌സിയില്‍ നിന്നും ഒഡിഷയിലേക്ക് വന്ന സിസ്‌കോ മധ്യനിരയില്‍ തകര്‍ത്തു കളിച്ചിരുന്നു. ടീമിനായി അഞ്ചു ഗോളുകളും രണ്ട് അസിസ്റ്റുകളുമാണ് താരം സംഭാവന ചെയ്തത്. 2018 ല്‍ ബെംഗളൂരു എഫ്‌സിയുടെ താരമായിരുന്ന സിസ്‌കോ ടീമിനോടൊപ്പം ഐഎസ്എല്‍ കിരീടവും സൂപ്പര്‍ കപ്പും നേടിയിട്ടുണ്ട്.

You Might Also Like