വിദേശ സൂപ്പര്‍ താരങ്ങള്‍ പലരും ഇന്ത്യ വിടും, ആ തീരുമാനം ഐഎസ്എല്‍ അംഗീകരിച്ചു

Image 3
FootballISL

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വിദേശ താരങ്ങളെ വെട്ടിക്കുറയ്ക്കാനുളള നീക്കത്തിന് ഐഎസ്എല്‍ സംഘാടകര്‍ ഔദ്യോഗികമായി അനുമതി നല്‍കി 2021-22 മുതലുളള സീസണുകളിലാണ് വിദേശ താരങ്ങള്‍ പകുതിയോളമായി കുറയ്ക്കുക. ഇതോടെ ഐഎസഎല്ലില്‍ നാല് വിദേശ താരങ്ങള്‍ മാത്രമേ കളിക്കളത്തിലുണ്ടാകുക. നാല് വിദേശതാരങ്ങളില്‍ ഒരാള്‍ എഎഫ്സി അഫിലിയേറ്റഡ് രാജ്യത്തില്‍ നിന്നുള്ളവരായിരിക്കണം.

അതെസമയം ഐലീഗില്‍ വരാനിരിക്കുന്ന സീസണില്‍ തന്നെ ഈ മാറ്റം നടപ്പിലാക്കാക്കും. ഐ.എസ്.എല്ലിന്റെ അഭ്യര്‍ത്ഥന പ്രകാരം 2020-21 സീസണ്‍ വരെ ഇളവ് ലഭിക്കുകയായിരുന്നു.

ഇതുമായി ബന്ധപ്പെട്ട് നടന്ന യോഗത്തില്‍ ഐഎസ്എല്‍ സംഘാടകരായ ഫുട്ബോള്‍ സ്പോര്‍ട്സ് ഡെവലപ്മെന്റ് ലിമിറ്റഡ് (എഫ്എസ്ഡിഎല്‍) ഈ നിര്‍ദ്ദേശത്തിന് സമ്മതിച്ചിരുന്നുവെങ്കിലും ഔദ്യോഗീക സ്ഥിതീകരണത്തിനു മുമ്പ് ആഭ്യന്തരമായി ചര്‍ച്ച ചെയ്യാന്‍ ഒരു മാസത്തോളം സമയം ആവശ്യപ്പെട്ടിരുന്നു.

അതെസമയം ടീമില്‍ രജിസ്റ്റര്‍ ചെയ്യാവുന്ന പരമാവധി വിദേശികളുടെ എണ്ണത്തില്‍ ഇപ്പോഴും അന്തിമ തീരുമാനമായിട്ടില്ല.