ഏത് വിദശ താരത്തേയും സ്വന്തമാക്കാം, ഐഎസ്എല്ലില്‍ നിര്‍ണ്ണായക മാറ്റം

ഐഎസ്എല്ലില്‍ വിദേശ താരങ്ങളെ സ്വന്തമാക്കുന്നതിന് ഇനി മുതല്‍ ക്ലബുകള്‍ക്ക് ഐഎസ്എല്‍ അധികൃതരുടെ അനുമതി തേടേണ്ട. അടുത്ത സീസണ്‍ മുതലാണ് പുതിയ നിമയം പ്രബല്യത്തില്‍ വരുക. ഇതോടെ ഓരോ ക്ലബിനും ടീമുകളെ സ്വതന്ത്രമായി തിരഞ്ഞെടുക്കാം.

കഴിഞ്ഞ ആറ് സീസണുകളിലും ഐഎസ്എല്ലില്‍ വിദേശ താരങ്ങളേയും വിദേശ കോച്ചുമായരെയും നിയമിക്കുന്നതിന് ക്ലബുകള്‍ക്ക് ഐഎസ്എല്‍ അധികൃതരുടെ അനുമതി വേണമായിരുന്നു. ഇതാണ് ഇപ്പോള്‍ ഭേദഗതി വരുത്തിയിരിക്കുന്നത്.

അതെസമയം പരിശീലരെ തിരഞ്ഞെടുക്കുമ്പോള്‍ ചില മാനദണ്ഡങ്ങള്‍ പുതുതായി ഐഎസ്എല്‍ അധികൃതര്‍ കൂട്ടിചേര്‍ത്തിട്ടുണ്ട്. മുഖ്യ പരിശീലകന് പ്രോ ലൈസന്‍ ഉണ്ടാകണമെന്നാണ് പുതിയ നിബന്ധന. സഹപരിലകരും പ്രെ ലൈസന്‍സിനായി അപേക്ഷിച്ചിട്ടുളളവരായിരിക്കുണം.

അതെസമയം കഴിഞ്ഞ സീസണിന് സമാനമായി 16.5 കോടി രൂപ തന്നെയാണ് താരങ്ങള്‍ക്കായി ക്ലബുകള്‍ക്ക് ചിലവഴിക്കാനകുക. ട്രാന്‍സ്ഫര്‍ ഫീ ഇതില്‍ ഉള്‍പ്പെടില്ല.

എന്നാല്‍ ലോണ്‍ ഫീ ഇതിന്റെ ഭാഗമാകും. എന്നാല്‍ ഈ പ്രതിഫലപരിധിക്ക് പുറമെ ഒരു മാര്‍ക്കി താരത്തിനെ സൈന്‍ ചെയ്യാന്‍ ക്ലബ്ബുകള്‍ക്ക് അനുമതിയുണ്ട്.

You Might Also Like