നാരായണ്‍ ദാസിനെ റാഞ്ചാന്‍ ഐഎസ്എല്‍ വമ്പന്‍മാര്‍

Image 3
FootballISL

ഇന്ത്യന്‍ സൂപ്പര്‍ താരവും ഒഡീഷ എഫ്സിയുടെ ബംഗാള്‍ ഡിഫന്‍ഡറുമായ നാരായണ്‍ ദാസിനെ റാഞ്ചാന്‍ ഐഎസ്എല്‍ മുന്‍ ചാമ്പ്യന്മാരായ ചെന്നൈയിന്‍ എഫ്സി ശ്രമിക്കുന്നതായി വാര്‍ത്തകള്‍. നിലവിലെ ക്ലബായ ഒഡീഷയുമായി നാരായണ്‍ ദാസിന്റെ കരാര്‍ അവസാനിക്കാനിരിക്കെയാണ് യുവതാരത്തെ സ്വന്തമാക്കാന്‍ ചെന്നൈയിന്‍ നീക്കം നടത്തുന്നത്.

ഇന്ത്യയില്‍ ഇപ്പോഴത്തെ മികച്ച ലെഫ്റ്റ് ബാക്കില്‍ ഒരാളായി വിലയിരുത്തപ്പെടുന്ന നാരായണ്‍ ദാസ് ടാറ്റാ അക്കാദമി പ്രൊഡക്ടാണ്. ഐലീഗില്‍ ഈസ്റ്റ് ബംഗാളിനു വേണ്ടി കളിച്ചിട്ടുണ്ട്. ഐഎസ്എല്ലില്‍ ഒഡീഷയെ കൂടാതെ ഡല്‍ഹി ഡൈനാമോസ്, എഫ്‌സി ഗോവ പൂണെ സിറ്റി എന്നീ ടീമുകള്‍ക്കായും ബൂട്ടു കെട്ടിയിട്ടുണ്ട്. എഫ് സി ഗോവയ്ക്ക് കളിച്ചുകൊണ്ടാണ് നാരായണന്‍ ദാസ് ആദ്യം ഐ എസ് എല്ലില്‍ എത്തിയത്.

ലെഫ്റ്റ് ബാക്കായും സെന്റര്‍ ബാക്കായും കഴിവ് തെളിയിച്ച താരമാണ് നാരായണ്‍ ദാസ്. കൂടാതെ ഇന്ത്യന്‍ ദേശിയ ടീമിലും 30 ലേറെ മത്സരങ്ങളില്‍ പ്രതിനിധികരിച്ചു. 2011 മുതല്‍ ദാസ് ഇന്ത്യന്‍ ടീമിന്റെ ഭാഗമാണ്.

ഐലീഗില്‍ പൈലാന്‍ ആരോസ് ഡെംപോ ടീമുകള്‍ക്കായും കളിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ ഒഡീഷ എഫ്‌സിക്കായി 18 മത്സരങ്ങിളിലും താരം ബൂട്ടുകെട്ടിയിരുന്നു.