ഐഎസ്എല്‍ കിരീട വിജയികളെ പ്രവചിച്ച് എല്‍ക്കോ ഷറ്റോരി

Image 3
FootballISL

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഏഴാം സീസണ്‍ തുടങ്ങും മുമ്പെ വിജയിയെ പ്രവചിച്ച് കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുന്‍ പരിശീലകന്‍ ഏല്‍ക്കോ ഷറ്റോരി. നിരവധി സൂപ്പര്‍ താരങ്ങളെ ഇതിനോടകം സ്വന്തമാക്കി കഴിഞ്ഞ സിറ്റി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുളള മുംബൈ സിറ്റി എഫ്‌സിയെയാണ് ഷറ്റോരി കിരീട വിജയിയായി വിലയിരുത്തുന്നത്.

പ്രമുഖ സ്‌പോട്‌സ് അവതാരകന്‍ ആനന്ദ് ത്യാഗിയുടെ ഒരു ട്വീറ്റ് ഷെയര്‍ ചെയ്ത് കൊണ്ടാണ് ഷറ്റോരി ഇക്കാര്യം പറയുന്നത്. കൊല്‍ക്കത്ത ഡെര്‍ബിയായിരിക്കും ഈ സീസണിലെ ഏറ്റവും കൂടുതല്‍ പേര്‍ കാണുന്ന മത്സരമെന്നും മുംബൈ സിറ്റി എഫ്‌സി കൊടുങ്കാറ്റാകുമെന്നുമായിരുന്നു ത്യാഗി നിരീക്ഷിച്ചത്.

ഇത് ശെരി വെച്ചാണ് എല്‍ക്കോ മുംബൈ സിറ്റി എഫ്‌സി കിരീടം നേടുമെന്ന പ്രവചനം നടത്തുന്നത്. മികച്ച ഗോള്‍ കീപ്പറും ടോപ് സ്‌ട്രെക്കറും മുംബൈയ്ക്കുണ്ടെന്നും വൈവിധ്യമാര്‍ന്ന മധ്യനിരയും ആക്രമണ ഫുട്‌ബോളിനെ ഇഷ്ടപ്പെടുന്ന കോച്ചും അവര്‍ക്ക് സ്വന്തമാണെന്നും ഷറ്റോരി നിരീക്ഷിക്കുന്നു.

ഐഎസ്എള്‍ ഏഴാം സീസണ്‍ മുന്‍ നിര്‍ത്തി വന്‍ ഒരുക്കമാണ് മുംബൈ സിറ്റി എഫ് നടത്തുന്നത്. വിവിധ ടീമുകളില്‍ നിന്ന് ഇതിനോടകം നിരവധി സൂപ്പര്‍ താരങ്ങളെ സ്വന്തമാക്കിയ അവര്‍ സിറ്റി ഗ്രൂപ്പിന്റെ ബലത്തില്‍ ഏത് വിധേനയും കിരീടം സ്വന്തമാക്കാനുളള മുന്നൊരുക്കമാണ് നടത്തുന്നത്.