കണ്ണുതള്ളുന്ന കോടികള്‍, ഏറ്റവും മൂല്യമേറിയ ക്ലബായി ബ്ലാസ്‌റ്റേഴ്‌സും എടികെയും
ഐഎസ്എല്ലില്‍ ഏറ്റവും മൂല്യമേറിയ ക്ലബുകളില്‍ ഒന്നാം സ്ഥാനത്ത് കേരള ബ്ലാസ്‌റ്റേഴ്‌സും എടികേയും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും. ആറ് വര്‍ഷത്തെ ക്ലബുകളുടെ പ്രവര്‍ത്തനം വിലയിരുത്തിയാണ് ക്ലബുകളുടെ മൂല്യം കണക്കാക്കുന്നത്. ഐഎസ്എല്ലില്‍ രണ്ട് തവണ കിരീടം നേടിയതോടെയാണ് എടികെ ഏറ്റവും മൂല്യമേറിയ ക്ലബായി മാറിയത്.
എന്നാല്‍ ബ്ലാസ്‌റ്റേഴ്‌സ് ആകട്ടെ ആരാധക പിന്തുണയുടെ കരുത്ത് കൊണ്ടാണ് ഈ നേട്ടം സ്വന്തമാക്കിയത്. നോര്‍ത്ത് ഈസ്റ്റും കെട്ടുറപ്പുളള മാനേജുമെന്റ് എന്ന നിലയിലാണ് മികച്ച നേട്ടം സ്വന്തമാക്കിയത്. മൂന്ന് ക്ലബുകള്‍ക്കും 462.43 മില്യണ്‍ ഇന്ത്യന്‍ രൂപയാണ് മാര്‍ക്കറ്റില്‍ കണക്കാക്കുന്ന തുക.
ബംഗളൂരു എഫ്‌സിയാണ് മൂല്യത്തില്‍ രണ്ടാമത് നില്‍ക്കുന്ന ക്ലബ്. 429.10 മില്യണാണ് ബംഗളൂരുവിന്റെ മൂല്യം കണക്കാക്കുന്നത്. എഫ്‌സി ഗോവ (416.69 മില്യണ്‍), മുംബൈ സിറ്റി എഫ്‌സി (360.36 മില്യണ്‍), ഹൈദരാബാദ് എഫ്‌സി (354.11 മില്യണ്‍), ചെന്നൈയിന്‍ എഫ്‌സി (337.45 മില്യണ്‍) തുടങ്ങിയ ടീമുകളാണ് പട്ടികയില്‍ പിന്നാലെ വരുന്നത്.
ഏറ്റവും കുറവ് മൂല്യം ഒഡീഷ എഫ്‌സിക്കും ജംഷട്പൂര്‍ എഫ്‌സിക്കാണ്. 299.95 മില്യണാണ് ഐഎസ്എല്ലില്‍ നവാഗതരായ ഒഡീഷയുടെ മൂല്യം. ജംഷട്പൂരിന്റേതാകട്ടെ മൂന്ന് സീസണ്‍ കളിച്ചിട്ടും വെറും 283.29 മില്യണ്‍ മൂല്യമാണ് കണക്കാക്കുന്നത്.