ഐഎസ്എല്‍ കടല്‍ കടയ്ക്കുമോ?, നിര്‍ണ്ണായക നീക്കങ്ങള്‍ നടക്കുന്നു

വരുന്ന സീസണിലും ഐഎസ്എല്‍ ഒരു പ്രദേശത്ത് തന്നെ നടത്താല്‍ ആലോചന. കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ സൂപ്പര്‍ ലീഗ് നടന്ന ഗോവയില്‍ തന്നെയാണ് ഇക്കുറിയും ഐഎസ്എല്‍ നടന്നതാന്‍ സംഘാടകര്‍ ആലോചിക്കുന്നത്. ഗോവയെ കൂടാതെ ബംഗാളിലും കേരളത്തിലും ഐഎസ്എല്‍ വേദിയാക്കുന്നതിന്റെ സാധ്യതയും എഫ്എസ്ഡി ആലോചിക്കുന്നുണ്ട്.

രാജ്യത്തെ കൊവിഡ് വ്യാപനം പരിഗണിച്ചാണ് ഒരു സ്ഥലത്ത് തന്നെ ഇത്തവണയും ഐഎസ്എല്‍ നടത്തുന്നതിന്റെ സാധ്യത പരിശോധിക്കുന്നത്. . കഴിഞ്ഞ സീസണ്‍ ഗോവയിലാണ് നടത്തിയത്. ലീഗ് വിജയകരമായിരുന്നു.

ഗോവയിലെ മൂന്ന് സ്റ്റേഡിയങ്ങളിലായാണ് കഴിഞ്ഞ സീസണ്‍ ഐഎസ്എല്‍ നടത്തിയത്. സീസണില്‍ മുംബൈ സിറ്റി എഫ്‌സി സീസണ്‍ ഡബിള്‍ നേടിയിരുന്നു. ലീഗ് ഘട്ടത്തില്‍ ഒന്നാമതെത്തി ഐഎസ്എല്‍ ഷീല്‍ഡ് സ്ന്തമാക്കിയ ഐലാന്‍ഡേഴ്‌സ് ഫൈനലില്‍ വിജയിച്ച് ഐഎസ്എല്‍ കിരീടവും സ്വന്തമാക്കിയിരുന്നു.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇക്കുറി ഐഎസ്എല്‍ ഇന്ത്യയില്‍ സംഘടിപ്പിക്കാന്‍ കഴിയാതെ വരുകയാണെങ്കില്‍ ഐഎസ്എല്‍ വിദേശത്ത് നടത്തുന്നതിന്റെ സാധ്യതയും സംഘാടകര്‍ പരിശോധിക്കുന്നുണ്ട്. പ്രമുഖ ഇംഗ്ലീഷ് മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യയില്‍ ഐ എസ് എല്‍ നടത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ഖത്തര്‍, യു എ ഇ എന്നീ രാജ്യങ്ങളില്‍ എവിടേക്കെങ്കിലുമാകും ടൂര്‍ണമെന്റ് പറിച്ചു നടുക.

അതേസമയം, കഴിഞ്ഞ സീസണില്‍ ടീമിലുണ്ടായിരുന്ന 6 വിദേശ താരങ്ങളെ കേരള ബ്ലാസ്റ്റേഴ്‌സ് ഒറ്റയടിക്ക് ഒഴിവാക്കി. കഴിഞ്ഞ സീസണില്‍ ഫസ്റ്റ് ഇലവനിലെ സ്ഥിര സാന്നിധ്യമായിരുന്ന താരങ്ങളെയാണ് ക്ലബ് റിലീസ് ചെയ്തത്. ഹൂപ്പറിനൊപ്പം ജോര്‍ദന്‍ മറെ, വിസന്റെ ഗോമസ്, ഫക്കുണ്ടോ പെരേര, കോസ്റ്റ ന്യാമൊയ്‌ന്‌സു, ബക്കാരി കോനെ എന്നിവരെയാണ് ബ്ലാസ്റ്റേഴ്‌സ് ഒഴിവാക്കിയത്. ക്ലബ് തന്നെ തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ ഇക്കാര്യം വ്യക്തമാക്കി.

You Might Also Like