ഐഎസ്എല്‍ കളിക്കാന്‍ ആ വന്‍ താരം ഒരുക്കമായിരുന്നു, എന്നാല്‍ നാടകീയമായി ഇന്ത്യന്‍ ക്ലബുകള്‍ പിന്മാറി

ക്രൊയേഷ്യന്‍ സൂപ്പര്‍താരങ്ങളിലൊരാളായ ഇവാന്‍ സ്റ്റ്രിനിച്ച് ഐഎസ്എല്‍ കളിക്കാന്‍ സന്നദ്ധനായിരുനനെന്നും എന്നാല്‍ ഐഎസ്എല്‍ ക്ലബുകള്‍ക്ക് താല്‍പര്യമുണ്ടായിരുന്നില്ലെന്നും വെളിപ്പെടുത്തല്‍. പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ മാര്‍ക്കസ് മെര്‍ഗുളാനോ ആണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്.
എന്നാല്‍ താരത്തിന് മുമ്പ് ഹൃദയത്തിന് ചില പ്രശ്‌നങ്ങളുണ്ടായിട്ടുണ്ട്. ഇക്കാരണത്താല്‍ ആണ് ഇന്ത്യന്‍ ക്ലബുകള്‍ താരത്തെ സ്വന്തമാക്കാന്‍ താല്‍പര്യപ്പെടാതിരുന്നത്.
ഇക്കഴിഞ്ഞ ലോകകപ്പില്‍ ക്രൊയേഷ്യക്കായി ഫൈനലിടക്കം കളിച്ച താരമാണ് ലെഫ്റ്റ് ബാക്കായ സ്റ്റ്രിനിച്ച്.ലോകകപ്പില്‍ ഫ്രാന്‍സിനെതിരായ കലാശപ്പോരിലടക്കം ആറ് മത്സരങ്ങളില്‍ സ്റ്റ്രിനിച്ച് ബൂട്ടുകെട്ടിയിരുന്നു. ലോകകപ്പിന് പിന്നാലെ ഇറ്റാലിയന്‍ ക്ലബ് എ.സി.മിലാനിലെത്തിയശേഷമാണ് സ്റ്റ്രിനിച്ചിന്റെ ഹൃദയത്തിന് പ്രശ്‌നം കണ്ടെത്തിയത്.
ഇതോടെ ആറ് മാസത്തിലേറെ കളിക്കളത്തില്‍ നിന്ന് താരം വിട്ടുനിന്നു. തുടര്‍ന്ന് തിരിച്ചുവരവ് ശ്രമം നടത്തിയെങ്കിലും ഒരു ക്ലബിനേയും കണ്ടെത്താനായിട്ടില്ല.