ഐഎസ്എല്‍ നിര്‍ത്തിവെച്ചാല്‍ കിരീടം ഇപ്പോഴും ബ്ലാസ്റ്റേഴ്‌സിന്, ആ ആവേശവാര്‍ത്തയെത്തുമോ

കോവിഡ് മൂലം ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ എട്ടാം സീസണ്‍ പാതിവഴിയില്‍ നിര്‍ത്തി വെക്കേണ്ടി വരുമോ എന്ന ആശങ്കയിലാണ് ഫുട്‌ബോള്‍ ലോകം. കേരള ബ്ലാസ്്‌റ്റേഴ്‌സ് ഒഴികെ മറ്റ് ടീമുകളൊന്നും ലീഗ് പാതിവഴിയില്‍ നിര്‍ത്തിവെക്കുന്നതില്‍ സംതൃപ്തരുമല്ല.

ഇതാണ് ഐഎസ്എല്‍ ക്യാമ്പില്‍ കോവിഡ് നൃത്തമാടുമ്പോഴും ഔദ്യോഗികമായി ഐഎസ്എല്‍ നിര്‍ത്തിവെക്കാത്തത്. ഐഎസ്എല്‍ നിര്‍ത്തിവെച്ചാല്‍ പുനരാംഭിക്കുന്നത് പിന്നെ സാധ്യമുളള കാര്യമല്ല. ഇതോടെ ലീഗ് നിയമപ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് ആകും ലീഗ് ചാമ്പ്യന്മാര്‍.

കേരള ബ്ലാസ്റ്റേഴ്‌സിന് 11 മത്സരങ്ങളില്‍ 20 പോയിന്റ് ആണ് ഉളളത്. ഒരു മത്സരത്തില്‍ ഒരു ടീം എടുത്ത ശരാശരി പോയിന്റ് കണക്കില്‍ എടുത്താകും ലീഗ് കിരീടം തീരുമാനിക്കുന്നത്. അങ്ങനെ നോക്കിയാല്‍ ഇപ്പോള്‍ ഒന്നാമതുള്ള കേരള ബ്ലാസ്റ്റേഴ്‌സിന് തന്നെയാണ് കൂടുതല്‍ ശരാശരി പോയിന്റ്. കേരള ബ്ലാസ്റ്റേഴ്‌സിന് 1.81 ആണ് ശരാശരി പോയിന്റ്.

11 മത്സരങ്ങളില്‍ 19 പോയിന്റുള്ള ജംഷദ്പൂരിന് 1.72 ആണ് ശരാശരി പോയിന്റ്. മോഹന്‍ ബഗാന് 1.67 ആണ് ശരാശരി പോയിന്റ്. ഇത് ലീഗ് ഇപ്പോള്‍ നിര്‍ത്തിവെച്ചാല്‍ ആണ്. ഇതിനകം 3 മത്സരങ്ങള്‍ ഐ എസ് എല്ലില്‍ മാറ്റിവെക്കപ്പെട്ടു കഴിഞ്ഞു.

 

You Might Also Like