ആദ്യ വിദേശ താരം കൊളംമ്പിയന്‍ പടക്കുതിര, ബ്ലാസ്റ്റേഴ്‌സ് രണ്ടും കല്‍പിച്ച്

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ കാത്തിരിക്കുന്ന ആദ്യ വിദേശ താരത്തെ കുറിച്ചുളള വാര്‍ത്ത പുറത്ത്. കൊളംബിയന്‍ ഡിഫന്‍ഡര്‍ ഓസ്വാള്‍ഡോ ഹെന്റിക്വസുമായി കേരള ബ്ലാസ്റ്റേഴ്‌സ് കരാര്‍ ഒപ്പിടുന്നതായാണ് റിപ്പോര്‍ട്ട്. പ്രമുഖ കായിക മാധ്യമമായ ഗോള്‍ ഡോട്ട് കോമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഓസ്വാള്‍ഡോ ഹെന്റിക്വസുമായി കേരള ബ്ലാസ്റ്റേഴ്‌സ് ധാരണയിലെത്തി കഴിഞ്ഞതായും റിപ്പോര്‍ട്ടിലുണ്ട്. മുപ്പത്തിയൊന്നുകാരനായ ഹെന്റിക്വസ് വിവിധ കൊളംബിയന്‍ ക്ലബ്ബുകളിലും ബ്രസീലിയന്‍ പ്രശസ്ത ക്ലബായ വാസ്‌കോ ഡി ഗാമയിലടക്കം കളിച്ച ശേഷമാണ് ഇന്ത്യയിലേക്ക് മഞ്ഞ കുപ്പായം അണിയാന്‍ എത്തുന്നത്. താരത്തിന്റെ മെഡിക്കല്‍ പൂര്‍ത്തിയാക്കിയാല്‍ ഉടനെ ഔദോഗിക പ്രഖ്യാപനമുണ്ടാവും.

കൊളംമ്പിയയിലെ പ്രധാന ക്ലബായ മില്ലേനറീസ് അക്കാദമീയിലൂടെ വര്‍ന്നു വന്ന താരം മില്ലേനറിസ് സീനിയര്‍ ടീമില്‍ ഒന്‍പത് വര്‍ഷത്തോളം ബൂട്ടുകെട്ടി. 126 മത്സരങ്ങളാണ് മില്ലേനറീസില്‍ ഹെന്റിക്വസ് കളിച്ചത്. അഞ്ച് ഗോളും നേടിയിരുന്നു. അവിടെ നിന്നാണ് താരം തട്ടകം ബ്രസീലിലേക്ക് മാറ്റുന്നത്.

ബ്രസീല്‍ ഫസ്റ്റ് ഡിവിഷന്‍ ക്ലബായ സ്‌പോര്‍ട്ട് റിസിഫില്‍ 26 മത്സരവും പ്രശസ്ത ബ്രസീല്‍ ക്ലബ് വാസ്‌കോഡ ഗാമയില്‍ 37 മത്സരവും ഈ താരം കളിച്ചു. ഓരോ ഗോള്‍ വീതവും രണ്ട് ക്ലബിലും താരം നേടിയിട്ടുണ്ട്.

ഓസ്വാള്‍ഡോ ഹെന്റിക്വസിനെ കൂടാതെ നിരവധി സൗത്ത് അമേരിക്കന്‍ താരങ്ങളുമായി ബ്ലാസ്‌റ്റേഴ്‌സിന്റെ ചര്‍ച്ച പുരോഗമിക്കുകയാണ്. വൈകാതൈ മറ്റ് ചില താരങ്ങളുമായി ബ്ലാസ്‌റ്റേഴ്‌സ് കരാറിലെത്തും.

You Might Also Like