ബെറ്റിയക്ക് ബ്ലാസ്‌റ്റേഴ്‌സ് വാഗ്ദാനം ചെയ്ത ഓഫര്‍ പുറത്ത്, തീരുമാനമെടുക്കാതെ താരം
കഴിഞ്ഞ ഐലീഗ് സീസണിലെ ഏറ്റവും മികച്ച താരമെന്ന വിശേഷണത്തിന് അര്‍ഹനായ മോഹന്‍ ബാഗാന്‍ താരം ജൊസബെ ബെറ്റിയയ്ക്ക് കേരള ബ്ലാസ്‌റ്റേഴ്‌സ് നല്‍കിയ ഓഫര്‍ പുറത്ത്. 10000 യുഎസ് ഡോളറാണ് (ഉദ്ദേശം 75 ലക്ഷം രൂപ) ബ്ലാസ്റ്റേഴ്‌സ് ബെറ്റിയക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്.
അതെസമയം ബ്ലാസ്റ്റേഴ്‌സ് നല്‍കിയ ഓഫറിന്റെ കാര്യത്തില്‍ ബെറ്റിയ ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ല. മറ്റ് ടീമുകളിലേതെങ്കിലും തനിക്ക് നല്‍കുന്ന ഓഫര്‍ പരിഗണിച്ചാകും ബെറ്റിയ അന്തിമ തീരുമാനം എടുക്കുക. അടുത്ത സീസണില്‍ ഇന്ത്യയില്‍ തന്നെ തുടരാനാണ് ഈ സ്പാനിഷ് താരത്തിന്റെ തീരുമാനം.
കിബു വികൂനയ്ക്ക് കീഴിയില്‍ മോഹന്‍ ബഗാനായി തകര്‍പ്പന്‍ പ്രകടനമാണ് ജൊസബെ ബെറ്റിയ കാഴ്ച്ചവെച്ചത്. 16 മത്സരങ്ങളില്‍ കളിത്തിലിറങ്ങിയ താരം മൂന്ന് ഗോളും ഒന്‍പത് അസിസ്റ്റും നല്‍കിയ ബഗാനെ കിരീടനേട്ടത്തിലെത്തിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചിരുന്നു. മോഹന്‍ ബഗാന് കിരീടവിജയത്തിലെത്തിച്ച ഐസാളിനെതിരെയുളള അവസാന മത്സരത്തിലും ബെറ്റിയയുടെ അസിസ്റ്റ് ഉണ്ടായിരുന്നു.
Joseba Beitia stays at the 🔝 with 7️⃣ successful key 🔑 passes.#HeroILeague 🏆 #LeagueForAll 🤝 #IndianFootball ⚽ pic.twitter.com/Q63XSFs0r7
— Hero I-League (@ILeagueOfficial) January 3, 2020
മധ്യനിരയില്‍ വലിയ ആക്രമണോത്സുകതയോ പേസോ ബെറ്റിയ പ്രകടിപ്പിക്കില്ലെങ്കിലും കൃത്യമായ പാസുകള്‍ നല്‍കി മത്സരത്തില്‍ അവസാനം വരെ വിജയത്തിനായി പോരാടുന്ന വിശ്രമമില്ലത്ത പോരാളിയാണ് ഈ താരം. അതിനാല്‍ തന്നെ ക്രിക്കറ്റിലെ രാഹുല്‍ ദ്രാവിഡിനോടാണ് പലപ്പോഴും ഈ താരത്തെ ആരാധകര്‍ വിശേഷിപ്പിക്കാറ്. സച്ചിനും ഗാംഗുലിക്കും പിറകില്‍ പലപ്പോഴും നിഴലായി മാത്രം അറിയപ്പെടാറുളള ദ്രാവിഡ് കളിക്കളത്തില്‍ പക്ഷെ നിര്‍ണ്ണായകമായ പല നീക്കങ്ങളുടേയും അടിത്തറയാണ്.
ഐ ലീഗില്‍ കഴിഞ്ഞ സീസണില്‍ മോഹന്‍ ബഗാനിനെ കിരീടത്തിലെത്തിക്കാന്‍ ബെറ്റിയ സാന്നിധ്യം നിര്‍ണ്ണാകമായിരുന്നു. മോഹന്‍ ബഗാനായി കഴിഞ്ഞ സീസണില്‍ 98% സമയങ്ങളിലും കളിക്കളത്തില്‍ ഉണ്ടായിരുന്ന താരമാണ് ബെറ്റിയ. മോഹന്‍ ബഗാനിന്റെ എന്‍ജിന്‍ തന്നെയായിരുന്നു ബെറ്റിയ.