ഹംഗറിയ്ക്ക് കയറ്റിവിട്ട ബ്ലാസ്‌റ്റേഴ്‌സ് താരം തിരികെയെത്തും, സന്തോഷ വാര്‍ത്ത
കേരള ബ്ലാസ്റ്റേഴ്‌സിന്റെ സ്ലൊവേനിയന്‍ സ്‌ട്രൈക്കര്‍ മതേജ് പൊപ്ലാനിക്ക് ഈ സീസണിലും ബ്ലാസ്റ്റേഴ്‌സില്‍ തുടരും. കഴിഞ്ഞ സീണില്‍ ഹംഗേറിയന്‍ ക്ലബായ കപോസ്വരി റകോസിലേക്ക് ഒരു വര്‍ഷത്തേയ്ക്ക്് പൊപ്ലാനിക്കിനെ ലോണിന് കൈമാറിയിരിക്കുകയായിരുന്നു ബ്ലാസ്‌റ്റേഴ്‌സ്.
കഴിഞ്ഞ ദിവസം പുതിയ പരിശീലകന്‍ കിബു വികൂന ഓണ്‍ലൈനില്‍ സംഘടിപ്പിച്ച സീസണ്‍ തുടക്കത്തിലുളള ആദ്യ പരിചയപ്പെടല്‍ സെഷനില്‍ പൊപ്ലാനിക്കും പങ്കെടുത്തു. ഹംഗറിയില്‍ ആറ് മത്സരങ്ങള്‍ മാത്രമാണഅ പൊപ്ലാനിക്കിന് കളിയ്ക്കാനായത്. ഒരു ഗോളു പോലും താരത്തിന് നേടാനും കഴിഞ്ഞിരുന്നില്ല.
2018-19 സീസണില്‍ 16 മത്സരങ്ങള്‍ ബ്ലാസ്റ്റേഴ്‌സിനായി കളിച്ച താരമാണ് പൊപ്ലാനിക്ക്. നാല് ഗോളും ഈ സ്ലൊവേനിയന്‍ മുന്നേറ്റ നിര താരം സ്വന്തമാക്കിയിരുന്നു.
കഴിഞ്ഞ മൂന്ന് സീസണിലും മോശം പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സ് ഐഎസ്എല്ലില്‍ കാഴ്ച്ചവെച്ചത്. ഇത് പരിഹരിക്കാനുളള നീക്കാമാണ് പുതിയ പരിശീലകന്‍ കിബു വികൂനയുടെ നേതൃത്വത്തില്‍ നടക്കുന്നത്. ഇതിന്റെ ഭാഗമായി ധാരാളം താരങ്ങളെ ഇതിനോടകം ബ്ലാസ്‌റ്റേഴ്‌സ് സ്വന്തം നിരയിലേക്ക് എത്തിച്ച് കഴിഞ്ഞു. നിഷു കുമാര്‍, ഗിവ്‌സണ്‍ സിംഗ്, ആല്‍ബിനോ ഗോമസ്, പ്രഭ്‌സുകന്‍ ഗില്‍ തുടങ്ങിയവരാണ് അവരില്‍ പ്രമുഖര്‍.
മികച്ച ചില താരങ്ങളുമായുളള കരാര്‍ നീ്ട്ടാനും ബ്ലാസ്റ്റേഴ്‌സ് ആലോചിക്കുന്നുണ്ട്.