ഇവാനറിയാം ബ്ലാസ്റ്റേഴ്‌സ് പരിശീലകരുടെ ശവപ്പറമ്പാണെന്ന്, സെര്‍ബിയക്കാരന്‍ വെറുതെ കോച്ചാകാന്‍ വന്നതല്ല

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഒട്ടും ഭാഗ്യമില്ലാത്ത ക്ലബാണ് കേരള ബ്ലാസ്റ്റേഴ്‌സ്. രണ്ട് തവണ ഐഎസ്എല്‍ ഫൈനലില്‍ കയറാനായെങ്കിലും ഏഴ് സീസണ്‍ പിന്നിടുമ്പോള്‍ ഒരിക്കല്‍ പോലും കപ്പില്‍ മുത്തമിടാനായിട്ടില്ല.

മറ്റൊരു അര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ബ്ലാസ്റ്റേഴ്‌സ് പരിശീലകരുടെ ശവപ്പറമ്പ് കൂടിയാണ്. കഴിഞ്ഞ ഏഴ് സീസണിനിടെ 11 പരിശീലകരാണ് ബ്ലാസ്റ്റേഴ്‌സിനെ കളി പഠിപ്പിച്ചത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഒട്ടും സുരക്ഷിതമല്ലാത്ത പരിശീലകജോലിയാണ് കേരളാ ബ്ലാസ്റ്റേഴ്‌സിന്റേത്.

ഐ.എസ്.എല്‍ എട്ടാം സീസണിലേക്കായി സെര്‍ബിയയില്‍ നിന്നുള്ള ഇവാന്‍ വുകോമനോവിച്ചാണ് ബ്ലാസ്റ്റേഴ്‌സിനെ ഒരുക്കാനെത്തുന്നത്. എന്നാല്‍ വലിയ അവകാശവാദങ്ങളൊന്നും ഉയര്‍ത്താഅഞ ഇവാന്‍ തയ്യാറല്ല.

എന്തെങ്കിലും ഒന്നും മാറ്റിമറിക്കുമെന്ന് ഞാന്‍ ഒരിക്കലും പറയില്ല, പകരം കൂട്ടിച്ചേര്‍ക്കുക എന്ന വാക്കാണ് ഇവിടെ യോജിക്കുന്നത്, കേരളാ ബ്ലാസ്റ്റേഴ്‌സ് എന്ന ക്ലബിന്റെ അതിന്റേതായ രീതികളുണ്ട്, അതില്‍ ചില കാര്യങ്ങള്‍ മെച്ചപ്പെടുത്താനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്, കഴിവിന്റെ പരമാവധി ഞങ്ങള്‍ അതിനായി ഉപയോഗിക്കും, മുമ്പ് ഇവിടെ ഒരുപാട് പരിശീലകരും കളിക്കാരും മാറിമാറിവന്നു എന്നതിന് വലിയ പ്രധാന്യമില്ല, കാരണം എല്ലാ ക്ലബുകളും ചെയ്യുന്ന സാധാരണ കാര്യമാണത്, വരുന്ന സീസണിലേക്ക് എനിക്കും ക്ലബിനും ഒരേ പ്രതീക്ഷകള്‍ തന്നെയാണുള്ളത്, അതിനായി ചില കാര്യങ്ങള്‍ മെച്ചപ്പെടുത്തണം’ ഐഎസ്എല്‍ ഔദ്യോഗിക വെബ് സൈറ്റിന് അനുവദിച്ച അഭിമുഖത്തില്‍ ഇവാന്‍ പറഞ്ഞു.

എന്തുകൊണ്ട് കേരള ബ്ലാസ്റ്റേഴ്‌സ് തിരഞ്ഞെടുത്തു എന്ന ചോദ്യത്തിന് ഇവാന്റെ മറുപടി ഇപ്രകാരമായിരുന്നു.’ക്ലബുമായുള്ള ആദ്യ സമ്പര്‍ക്കം മുതല്‍, ഞാന്‍ വളരെ പ്രൊഫഷണല്‍ സമീപനവും സത്യസന്ധതയും ആളുകള്‍ ആണിതെന്ന് തിരിച്ചറിഞ്ഞു. അത് എന്നെ ഏറ്റവും ആകര്‍ഷിച്ചു’ അദ്ദേഹം വെളിപ്പെടുത്തി.

 

You Might Also Like