സ്‌പെയിനില്‍ നിന്ന് ഇന്ത്യയിലേക്ക്, ആരാധകര്‍ കാത്തിരിക്കുന്ന പ്രഖ്യാപനം വരുന്നു

ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകര്‍ക്ക് ആവേശം നല്‍കുന്ന ഒരു വലിയ പ്രഖ്യാപനം മണിക്കൂറുകള്‍ക്കകം ഉണ്ടാകുമെന്ന് സൂചന. പ്രമുഖ ഫുട്്‌ബോള്‍ ഏജന്റായ റിസുഗെയ ആണ് ചൊവ്വാഴ്ച്ച സര്‍പ്രൈസ് പ്രഖ്യാപനം ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. സ്‌പെയിനില്‍ നിന്നും ഒരു താരം ഐഎസ്എല്ലിലേക്ക് എത്തുമെന്നാണ് ഏജന്റ് നല്‍കുന്ന സൂചന. ഒരു സ്‌ട്രൈക്കര്‍ ആയിരിക്കുമെന്നു ഈ ഏജന്റ് അവകാശപ്പെടുന്നു. എന്നാല്‍ താരമാരെന്ന് വെളിപ്പെടുത്താല്‍ ഇദ്ദേഹം തയ്യാറല്ല.

ഇതോടെ വിവിധ ഫുട്‌ബോള്‍ ഗ്രൂപ്പുകളില്‍ ചൂടേറിയ ചര്‍ച്ചയാണ് ഇതിനെ കുറിച്ച് നടക്കുന്നത്. കേരള ബ്ലാസ്റ്റേഴ്‌സ് സാദാരണയായി ബുധനാഴ്ച്ചകളിലാണ് താരങ്ങളുടെ പ്രഖ്യാപനം നടത്തുക. സ്‌പെയിനില്‍ നിന്ന് താരം എത്തുന്നത് ബ്ലാസ്റ്റേഴ്‌സിലേക്കാണോ എന്നാണ് ആരാധകര്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. എന്നാല്‍ ബ്ലാസ്‌റ്റേഴ്‌സില്‍ ചൊവ്വാഴ്ച്ച അനൗണ്‍സ്‌മെന്റ് ഒന്നും ഇല്ലെന്നാണ് ബ്ലാസ്‌റ്റേഴ്‌സ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

അതെസമയം പോളിഷ് ലീഗില്‍ കളിക്കുന്ന സ്പാനിഷ് താരം ഇഗോര്‍ അംഗുലോ ആണോ ആ താരമെന്ന അന്വേഷണം വ്യാപകമായി നടക്കുന്നുണ്ട്. പോളിഷ് ലീഗിലെ തന്റെ ക്ലബായ ഗോര്‍നിക്ക് സാംബ്രെസെയ്ക്കിനോട് കഴിഞ്ഞ ദിവസം അംഗുലോ വിടപറഞ്ഞിരുന്നു. താരം ഇന്ത്യയിലേക്ക് എത്തുമെന്നാണ് പോളിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

പ്രായം 36 ആയ ഇഗോര്‍ ബ്ലാസ്‌റ്റേഴ്‌സോ ഗോവയിലേക്കോ ചേക്കെറുമെന്നാണ് സൂചന. ബ്ലാസ്റ്റേഴ്സ് നായകന്‍ ഓഗ്ബെചെ ക്ലബ് വിടുന്ന പശ്ചാത്തലത്തില്‍ ഇഗോറിനെയാണ് പകരക്കാരനായി ബ്ലാസ്റ്റേഴ്സ് മാനേജുമെന്റ് കാണുന്നത്. കഴിഞ്ഞ ദിവസം ബ്ലാസ്റ്റേഴ്സ് സ്പോട്ടിംഗ് ഡയറക്ടര്‍ കരോളിസ് സ്‌കിന്‍കിസും പരിശീലകന്‍ കിബു വികൂനയും ഇക്കാര്യം പരോക്ഷമായി സൂചിപ്പിച്ചിരുന്നു. പ്രയാത്തേക്കാളേറെ കളിക്കാരുടെ ക്വാളിറ്റിയാണ് തങ്ങള്‍ പ്രാധാന്യം കല്‍പിക്കുന്നത് എന്നാണ് ഇരുവരും വിവിധ അഭിമുഖത്തില്‍ പറഞ്ഞത്.

കിബു വിക്കൂനയുടെ ഗെയിം പ്ലാനിലെ ആദ്യ പേരുകളിലൊന്നാണ് ഇഗോര്‍ അംഗുലോ. 36 വയസ്സായെങ്കിലും പോളിഷ് ലീഗില്‍ ഗോളടിച്ച് കൂട്ടുന്നതില്‍ ഒരു കുറവുമില്ല. ഇഗോര്‍ ഗോര്‍നിക്കിനു വേണ്ടി 126 കളികളില്‍ നിന്നായി അടിച്ചത് 76 ഗോള്‍ ആണ് അടിച്ചുകൂട്ടിയത്.

You Might Also Like