ഐഎസ്എല്‍ പ്രീസീസണ്‍, നിര്‍ണ്ണായക വിവരം പുറത്ത്

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പ്രീസീസണ്‍ കാണാമെന്ന ആരാധകരുടെ മോഹങ്ങള്‍ക്ക് തിരിച്ചടി. ഐഎസ്എല്‍ പ്രീസീസണിന്റെ ടെലികാസ്റ്റിംഗ് ഉണ്ടാകില്ലെന്ന് സ്റ്റാര്‍ സ്‌പോട്‌സ് വൃത്തങ്ങള്‍ അറിയിച്ചു. ഇതോടെ ഐഎസ്എല്ലിന് മുമ്പെ തങ്ങളുടെ പ്രിയപ്പെട്ട ടീമുകളുടെ മത്സരം കാണാമെന്ന ആരാധകരുടെ മോഹമാണ് പൊലിഞ്ഞത്.

അടുത്ത മാസമാണ് ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പ്രീ സീസണ്‍ മത്സരങ്ങള്‍ നടക്കുക. പതിവില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ ഐഎസ്എല്‍ ക്ലബുകള്‍ തന്നെയാണ് പ്രീ സീസണില്‍ പരസ്പരം ഏറ്റുമുട്ടുക. ഇതിനായുളള ഫിക്ചറുകളെല്ലാം അണിയറയില്‍ തയ്യാറായിട്ടുണ്ട്.

നേരത്തെ പ്രീസീസണിനായി ക്ലബുകള്‍ വിദേശത്തേക്കെല്ലാമാണ് പോയികൊണ്ടിരുന്നത്. നിരവധി വിദേശ ക്ലബുകളുമായി ഈ സമയത്ത് മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു. ഇതാണ് ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നത്. കോവിഡ് മഹാമാരിയാണ് സാഹചര്യങ്ങളെയെല്ലാം തകിടകം മറിച്ചത്.

ഈ മാസം അവസാനത്തോടെ ടീമുകളെല്ലാം ഐഎസ്എല്‍ വേദിയായ ഗോവയിലെത്തും. പ്രത്യേകം സജ്ജീകരിച്ച ബയോ സെക്യുര്‍ ബബിളിന് ഉളളിലായിരിക്കും പിന്നീട് താരങ്ങളും ടീം സ്റ്റാഫുകളും. ഗോവയില്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ ആര്‍ക്കും വേദി വിട്ട് പുറത്ത് പോകാന്‍ അനുവാദം ഉണ്ടാകില്ല.

ഗോവയിലെത്തും മുമ്പ് മൂന്ന തവണ കോവിഡ് പരിശോധന താരങ്ങളെല്ലാം പൂര്‍ത്തികരിക്കേണ്ടതുണ്ട്. ഇതിന്റെ ഒന്നാം ഘട്ടം ഇതിനോടകം പൂര്‍ത്തിയായി. ആറ് താരങ്ങള്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥരീകരിച്ചത്.

You Might Also Like