അക്കാര്യം ചെയ്താല്‍ ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ക്ക് കനത്ത ശിക്ഷ, കടുത്ത നടപടി പ്രഖ്യാപിച്ച് ക്ലബ്

കേരള ബ്ലാസ്റ്റേഴ്‌സിന്റെ കഴിഞ്ഞ ഹോം മത്സരങ്ങളില്‍ സുരക്ഷ വലയം തകര്‍ത്ത് ഗ്രൗണ്ടിലേക്കിറങ്ങിയതുള്‍പ്പടെ ആരാധകരുടെ ഭാഗത്ത് നിന്നുമുണ്ടായ മോശം പെരുമാറ്റത്തിനെതിരെ ശക്തമായ നടപടിക്കൊരുങ്ങി ക്ലബ്. ഇനിയുള്ള മത്സരങ്ങളില്‍ താരങ്ങളുടെയും ഒഫീഷ്യല്‍സിന്റെയും സുരക്ഷയ്ക്ക് വെല്ലുവിളിയാകുന്ന തരത്തില്‍ ഗ്രൗണ്ടിലേക്ക് അതിക്രമിച്ചു കയറുന്ന ആരാധകരെ കാത്തിരിക്കുന്ന കടുത്ത നടപടികളാണ്.

അഞ്ച് ലക്ഷം രൂപ പിഴയ്ക്ക് പുറമെ സ്റ്റേഡിയത്തിലേക്ക് വിലക്കും ഏര്‍പ്പെടുത്തുമെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് അധികൃതര്‍ അറിയിച്ചു. നേരത്തെ എഫ്‌സി ഗോവയ്‌ക്കെതിരായ കഴിഞ്ഞ ഹോം മത്സരത്തില്‍ നിരവധി ആരാധകര്‍ ഗ്രൗണ്ടില്‍ അതിക്രമിച്ച് കയറിയത് ഏറെ വിവാദമായിരുന്നു.

ബംഗളൂരു എഫ്‌സിക്കെതിരെ ഞായറാഴ്ചയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത ഹോം മത്സരം. നിലവില്‍ പോയന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്‌സ്. എട്ട് മത്സരങ്ങളില്‍ നിന്ന് അഞ്ച് ജയവുമായി 15 പോയന്റുമായാണ് ബ്ലാസ്‌റ്റേഴ്‌സ് അഞ്ചാം സ്ഥാനത്ത് തുടരുന്നത്.

ബംഗളൂരു ആകട്ടെ എട്ട് മത്സരങ്ങളില്‍ നിന്ന് രണ്ട് ജയവുമായി ഏഴ് പോയന്റാമായി ഒന്‍പതാം സ്ഥാനത്താണ്. ബദ്ദ വൈരികളുടെ പോരാട്ടമായതിനാല്‍ മത്സരം ആവേശമാകുമെന്ന് ഉറപ്പാണ്.

 

You Might Also Like