ഐഎസ്എല്ലില്‍ പരിശീലകനായി വീണ്ടും എല്‍ക്കോ, ഗോവയില്‍ പുതിയ ചുമതല

Image 3
FootballISL

കേരള ബ്ലാസ്റ്റേഴ്‌സ് മുന്‍ പരിശീലകന്‍ എല്‍ക്കോ ഷറ്റോരി പുതിയ ചുമതലയുമായി ഇന്ത്യന്‍ സൂപ്പര്‍ ലീഗിലുണ്ടാകും. സ്റ്റാര്‍ സ്‌പോട്‌സിന് കീഴില്‍ ഐഎസ്എല്‍ മത്സരങ്ങള്‍ തത്സമയം വിലയിരുത്തുന്ന പരിശീലകനെന്ന ഉത്തരവാദിത്തം ആയിരിക്കും ഷറ്റോരിയ്ക്ക് ഉണ്ടാകുക. കളിക്കാരുടേയും ടീമിന്റേയും തന്ത്രങ്ങളും കോട്ടങ്ങളും നേട്ടങ്ങളുമെല്ലാം ഷറ്റോരി ഐഎസ്എല്ലിനിടെ വിലയിരുത്തും.

ഇന്ത്യന്‍ ഫുട്‌ബോളിന്റെ വളര്‍ച്ചയ്ക്ക് സംഭാവനകള്‍ അര്‍പ്പിക്കാന്‍ സാധിക്കുന്നതില്‍ സന്തോഷം പ്രകടിപ്പിച്ച ഷറ്റോരി ഇത്തവണ വളരെ വ്യത്യമായൊരു ചുമതയാണ് ഏറ്റെടുക്കുന്നതെന്നും വ്യക്തമാക്കി.

കഴിഞ്ഞ സീസണിലാണ് ഡച്ച് പരിശീലകനായ എല്‍ക്കോ ഷറ്റോരി ബ്ലാസ്‌റ്റേഴ്‌സ് കോച്ചായത്. എന്നാല്‍ മികച്ച കളി ടീം പുറത്തെടുത്തിട്ടും ടീമിനെ പ്ലേഓഫിലെത്തിക്കാന്‍ ഷറ്റോരിയ്ക്ക് ആയില്ല. ഇതോടെ ഈ സീസണില്‍ ഷറ്റോരിയെ പുറത്താക്കി മോഹന്‍ ബഗാന്‍ കോച്ചായിരുന്ന കിബു വികൂനയെ ബ്ലാസ്‌റ്റേഴ്‌സ് പരിശീലകനായി നിയമിക്കുകയായിരുന്നു.

ബ്ലാസ്റ്റേഴ്‌സ് പരിശീലകനാകും മുമ്പ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ കോച്ചായിരുന്നു ഷറ്റോരി. നോര്‍ത്ത് ഈസ്റ്റ് ഐഎസ്എല്‍ ചരിത്രത്തിലാദ്യമായി പ്ലേ ഓഫ് കളിച്ച ഷറ്റോരിയ്ക്ക് കീഴിലാണ്.