ഓഗ്‌ബെചെയ്ക്ക് ബ്ലാസ്റ്റേഴ്‌സ് വിടാന്‍ കഴിയില്ല, മഞ്ഞകുപ്പായത്തില്‍ ഇനിയും ഗോള്‍ വേട്ട നടത്തണം

Image 3
FootballISL

കേരള ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്ക് ആശ്വാസ വാര്‍ത്ത. ബ്ലാസ്റ്റേഴ്സ് നായകന്‍ ബെര്‍ത്തലോമിവ് ഓഗ്ബെചെ ഈ സീസണില്‍ ക്ലബ് വിടില്ല. അടുത്ത സീസണില്‍ കൂടി ബ്ലാസ്റ്റേഴ്സില്‍ തുടരാനാണ് ഓഗ്ബെചെയുടെ തീരുമാനമെന്നാണ് സൂചന. പ്രമുഖ മലയാള ദിനപത്രമായ മലയാള മനോരമായാണ് ഓഗ്ബെചെ ബ്ലാസ്റ്റേഴ്സില്‍ തുടരും എന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

സന്ദേഷ് ജിങ്കന്‍ ബ്ലാസറ്റേഴ്‌സ് വിട്ടതോടെ ബ്ലാസ്റ്റേഴ്‌സ് ആരാധകക്കൂട്ടം ആശ്വാസം കൊണ്ടത് ടീമിലെ ഓഗ്‌ബെചെയുടെ സാന്നിധ്യമായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം പ്രമുഖ സ്പോട്സ് ജേര്‍ണലിസ്റ്റായ മാര്‍ക്കസ് മെര്‍ഗുലാവോയാണ് ഓഗ്‌ബെചെ ബ്ലാസ്റ്റേഴ്‌സ് വിടാനുളള നീക്കങ്ങള്‍ നടത്തുന്നുണ്ടെന്ന വിവരം പുറത്ത് വിട്ടത്.

ഓഗ്‌ബെച്ച ബ്ലാസ്റ്റേഴ്‌സ് വിടാന്‍ ഒരുങ്ങുന്നു എന്ന വാര്‍ത്തകള്‍ ശരിയാണോ എന്ന ചോദ്യത്തിന് ട്വിറ്ററിലൂടെ മറുപടി പറയുകയായിരുന്നു അദ്ദേഹം. ‘ഓഗ്ബെചെ ബ്ലാസ്റ്റേഴ്സ് വിടുമോ എന്ന കാര്യം എനിക്കറിയില്ല. എന്നാല്‍ മറ്റ് ക്ലബുകളുമായി ഓഗ്ബെചെയുടെ ക്യാമ്പ് സംസാരിക്കുന്നതായി എനിയ്ക്കറിയാം’ മാര്‍ക്കസ് ട്വിറ്റരില്‍ കറിച്ചു.

ഐഎസ്എല്‍ ആറാം സീസണില്‍ ബ്ലാസ്റ്റേഴ്‌സ് 29 ഗോളുകള്‍ നേടിയപ്പോള്‍ പകുതിയിലധികം (15) ഗോളുകളും നേടിയത് ഈ നൈജീരിയന്‍ താരമായിരുന്നു. ഇതോടെ ബ്ലാസ്റ്റേഴ്സിന്റെ എക്കാലത്തേയും മികച്ച ഗോള്‍വേട്ടക്കാരനായും ഓഗ്ബെചെ മാറിയിരുന്നു.