റഫറി ചതിച്ചു, ബ്ലാസ്റ്റേഴ്‌സിനെ സമനിലയില്‍ കുരുക്കി നോര്‍ത്ത് ഈസ്റ്റ്

Image 3
FootballISL

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ കേരള ബ്ലാസ്റ്റേഴ്‌സിന് സമനില. രണ്ട് ഗോളിന് മുന്നില്‍ നിന്ന കേരള ബ്ലാസ്‌റ്റേഴ്‌സ് രണ്ട് ഗോള്‍ വഴങ്ങിയതോടെയാണ് കേരളം സമനിലയില്‍ കുരുങ്ങിയത്. 90ാം മിനിറ്റിലാണ് നോര്‍ത്ത് ഈസ്റ്റ് സമനില ഗോള്‍ നേടിയത്.

ബ്ലാസ്‌റ്റേഴ്‌സിനായി ക്യാപ്റ്റന്‍ സെര്‍ജിയോ സിഡോഞ്ച (5), ഗാരി ഹൂപ്പര്‍ (46) എന്നിവരാണു ബ്ലാസ്റ്റേഴ്‌സിനായി ഗോള്‍ നേടിയത്. നോര്‍ത്ത് ഈസ്റ്റിനായ ഖസാസി അപിയയും (51) ഇദ്രീസ സിയ്യല്ലയും (90) ഗോള്‍ നേടിയത്. ഇതില്‍ ഇദ്രസ നേടിയ ഗോള്‍ റഫറിയുടെ തെറ്റായ തീരുമാന പ്രകാരമായി സംഭവിച്ചതാണ്. റഫറി ഓഫ് സൈഡ് വിളിക്കാതിരുന്നതാണ് ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായത്.

മത്സരത്തില്‍ അപിയയ് ഒരു പെനാള്‍ട്ടി പാഴാക്കിയത് ബ്ലാസ്റ്റേഴ്‌സിന് രക്ഷയായി.

ആദ്യ പകുതിയില്‍ പന്തടക്കത്തിലും ആക്രമണത്തിലും ഇരു ടീമുകളും ഒപ്പത്തിനൊപ്പം പൊരുതിയ ആദ്യ പകുതിയില്‍ സെറ്റ്പീസും പെനല്‍റ്റിയും മുതലാക്കിയാണ് ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേറ്റം. നോര്‍ത്ത് ഈസ്റ്റ് ആക്രമണങ്ങളെ പ്രതിരോധ താരം കോസ്റ്റ നെമനോസുവും ഗോളി ആല്‍ബിനോ ഗോമസും ചേര്‍ന്ന് തടഞ്ഞു നിര്‍ത്തുകയായിരുന്നു.

മത്സരം തുടങ്ങി അഞ്ചാം മിനിറ്റില്‍ തന്നെ ബ്ലാസ്റ്റേഴ്‌സ് ആദ്യ വെടി പൊട്ടിച്ചു. നാലാം മിനിറ്റില്‍ ലഭിച്ച സെറ്റ്പീസ് എടുത്ത് സെത്യാസെന്‍ സിങ് പിഴവുകളില്ലാതെ പന്ത് ക്യാപ്റ്റന്‍ സിഡോഞ്ചയിലെത്തിച്ചു. നോര്‍ത്ത് ഈസ്റ്റ് ഗോളി സുഭാശിഷ് റോയ്ക്ക് അവസരം നല്‍കാതെ സിഡോ അനായാസം ഹെഡ് ചെയ്ത് ഗോളാക്കി.

ആദ്യ പകുതിയിലെ നോര്‍ത്ത് ഈസ്റ്റിന്റെ തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്കിടെയായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം ഗോള്‍ വന്നത്. പന്ത് ക്ലിയര്‍ ചെയ്യാനുള്ള രാകേഷ് പ്രധാന്റെ നീക്കമാണു ‘വിവാദ’ പെനല്‍റ്റിയിലേക്കു നയിച്ചത്. ഗാരി ഹൂപ്പര്‍ തൊടുത്തുവിട്ട ഷോട്ട് ഗോളി സുഭാശിഷിന്റെ കാലുകളില്‍ തട്ടിയെങ്കിലും വലയില്‍ തന്നെ വീണു. ഇതോടെ ബ്ലാസ്റ്റേഴ്‌സിന് രണ്ടാം ഗോള്‍. മത്സരം ആവേശകരമായ രണ്ടാം പകുതിയിലേക്ക്.

കേരള ബ്ലാസ്റ്റേഴ്‌സ്, പ്ലേയിങ് ഇലവന്‍ ആല്‍ബിനോ ഗോമസ്, നിഷു കുമാര്‍, കോസ്റ്റ നെമനോസു, ബകാരി കോനെ, ജെസല്‍ കര്‍നെയ്‌റോ, പ്യൂട്ടിയ, വിസെന്റെ ഗോമസ്, സെര്‍ജിയോ സിഡോഞ്ച, സെത്യാസെന്‍ സിങ്, രോഹിത് കുമാര്‍, ഗാരി ഹൂപ്പര്‍

നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്, പ്ലേയിങ് ഇലവന്‍ സുഭാശിഷ് റോയ്, അശുതോഷ് മെഹ്ത, ഡൈലാന്‍ ഫോക്‌സ്, ബെഞ്ചമിന്‍ ലാംബോട്ട്, ഗുര്‍ജിന്ദര്‍ കുമാര്‍, രാകേഷ് പ്രധാന്‍, ഖാസ കമാറ, ലെലെങ്മാവിയ, നിന്തോയ്ഗാംബ മീട്ടെ, ഗലേഗോ, ക്വെസി അപിയ