ഒരു ഇംഗ്ലീഷ് സൂപ്പര്‍ താരത്തിന് പിന്നാലെ 5 ഐഎസ്എല്‍ ക്ലബുകളുടെ മത്സരം
അഞ്ച് ഐഎസ്എല്‍ ക്ലബുകള്‍ ഒരു ഇംഗ്ലീഷ് സ്‌ട്രൈക്കറെ സ്വന്തമാക്കാന്‍ മത്സരിക്കുന്നതായി വെളിപ്പെടുത്തല്‍. ടൈംസ് ഓഫ് ഇന്ത്യയിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ മാര്‍ക്കസ് മെര്‍ഗുനോ ആണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്.
കഴിഞ്ഞ സീസണില്‍ മികച്ച പ്രകടം കാഴ്ച്ചവെച്ച താരമാണിത് എന്ന് പറയുന്ന മെര്‍ഗുനോ താരത്തിന്റെ പേര് ഇപ്പോള്‍ പറയാനാകില്ലെന്നും വെളിപ്പെടുത്തി. എന്നാല്‍ ഈ അഞ്ച് ക്ലബുകളില്‍ ഒരു ടീം കേരള ബ്ലാസ്റ്റേഴ്‌സ് അല്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ കൂട്ടത്തോടെ ഈ അഞ്ച് ക്ലബുകളില്‍ ബ്ലാസ്‌റ്റേഴ്‌സ് ഉണ്ടോ എന്ന് ചോദിച്ചപ്പോഴാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
നേരത്തെ കേരള ബ്ലാസ്റ്റേഴ്‌സിലെക്ക് വലിയൊരു താരം വരുന്നതായും അദ്ദേഹം പറഞ്ഞിരുന്നു. ഇന്ത്യയിലേക്ക് വരുന്നതിന്റെ ഭാഗമായി മെഡിക്കന്‍ നടപടികളും ആ താരം പൂര്‍ത്തിയാക്കിയതായും മെര്‍ഗുനോ കൂട്ടിചേര്‍ത്തിരുന്നു.
ഏതായാലും അടുത്ത ആഴ്ച്ച തന്നെ ഇന്ത്യന്‍ ഫുട്‌ബോള്‍ അമ്പരപ്പിക്കുന്ന വലിയ ചില പ്രഖ്യാപനങ്ങള്‍ ഉണ്ടാകും എന്നാണ് അറിയാന്‍ കഴിയുന്നത്. ഇന്ത്യന്‍ ഫുട്‌ബോള്‍ ലോകം ആകാംക്ഷത്തോടെയാണ് ഈ പ്രഖ്യാപനങ്ങള്‍ക്കായി കാത്തിരിക്കുന്നത്.