ഗ്രീക്ക് ക്ലബിലെ സൂപ്പര്‍ താരങ്ങളെ റാഞ്ചില്ല, നിലപാട് വ്യക്തമാക്കി ഫെറാന്‍ഡോ

Image 3
FootballISL

ഐഎസ്എല്ലിലെത്തിയ ഏറ്റവും പുതിയ കോച്ചാണ് സ്പാനിഷ് പരിശീലകന്‍ സ്പാനിഷ് പരിശീലകന്‍ ജുവാന്‍ ഫെറാന്‍ഡോ. ഐഎസ്എല്ലിലെ സൂപ്പര്‍ ക്ലബായ എഫ്‌സി ഗോവയുടെ പരിശീലകനായാണ് ഈ 38കാരന്‍ ഇന്ത്യയിലെത്തിയത്.

ഗ്രീക്ക് മൂന്നാം ഡിവിഷന്‍ ക്ലബായ വോളോസ് എഫ്‌സിയെ രണ്ട് വര്‍ഷം കൊണ്ട് ഒന്നാം ഡിവിഷനിലെത്തിച്ചതോടെയാണ് പരിശീലകനെന്ന നിലയില്‍ ഫെറാന്‍ഡോയ്ക്ക് താരപരിവേശം കിട്ടിയത്. അതിന് പിന്നാലെയാണ് എഫ്‌സി ഗോവ ഫെറാന്‍ഡോയെ ഇന്ത്യയിലെത്തിച്ചത്.

എന്നാല്‍ ഗ്രീക്ക് ക്ലബിലെ സൂപ്പര്‍ താരങ്ങളെ ഗോവയിലെത്തിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും നിലവിലുളള ഗോവന്‍ താരങ്ങളെ ഉപയോഗപ്പെടുത്തി കൊണ്ട് തന്നെ മികച്ച റിസള്‍ട്ട് ഉണ്ടാക്കാനാണ് താന്‍ ശ്രമിക്കുകയെന്നും ഫെറാന്‍ഡോ പറഞ്ഞു. നേരത്തെ ഫെറാന്‍ഡോ പഴയ ക്ലബില്‍ നിന്നും നിരവധി സൂപ്പര്‍ താരങ്ങളെ എഫ്‌സി ഗോവയിലെത്തിക്കുമെന്ന് റൂമറുകള്‍ പ്രചരിച്ചിരുന്നു.

ഇവിടത്തെ ഗോവന്‍ താരങ്ങളോടൊപ്പം പ്രവര്‍ത്തിക്കാനാണ് താന്‍ ആഗ്രഹിയ്ക്കുന്തെന്നും ഗ്രീസിലെ മികച്ച താരങ്ങള്‍ ഇന്ത്യന്‍ സാഹചര്യത്തില്‍ അത്ര മികച്ചവരാകണമെന്നില്ലെന്നും തിരിച്ചും അങ്ങനെ തന്നെയാണെന്നും കോച്ച് പറയുന്നു. സെപ്റ്റംമ്പറോടെ ഗോവന്‍ ടീം മത്സര സജ്ജമാകുമെന്ന് പറഞ്ഞ ഫെറാന്‍ഡോ എഎഫ്‌സി കപ്പിലും ഐഎസ്എല്ലിലും ടീം മികച്ച പ്രകടനം കാഴച്ചവെക്കുമെന്ന് ശുഭാപ്തി വിശ്വസവും പ്രകടിപ്പിച്ചു.