വികൂനയ്ക്ക് മുന്നറിയിപ്പ് നല്‍കി ഹബാസ്, ഇത് വേറെ ലീഗാണ്
ഇന്ത്യന്‍ സൂപ്പര്‍ ലീഗിനൊരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ കിബു വികൂനയ്ക്ക് മുന്നറിയിപ്ുമായി എടികെ മോഹന്‍ ബഗാന്‍ പരിശീലകന്‍ അന്റോണിയോ ഹബാസ്. ഐഎസ്എല്‍ ഐലീഗ് പോലെയല്ലെന്നും അല്‍പം കഠിനമാണെന്നുമാണ് ഹബാസ് വികൂനയ്ക്ക് മുന്നറിയിപ്പ് നല്‍കുന്നത്. മത്സരത്തിന് മുമ്പ് നടക്കുന്ന പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു എടികെ ബഗാന്‍ കോച്ച്.
‘മോഹന്‍ ബഗാനില്‍ കോച്ച് വികൂന നന്നായി തന്നെ തന്റെ ജോലി നിര്‍വ്വഹിച്ചു. പക്ഷെ ഐഎസ്എല്‍ അതികഠിനമാണ്. വികൂനയെ ബഹുമാനിക്കുന്നു. പക്ഷെ ഞങ്ങളുടെ ലക്ഷ്യം മൂന്ന് പോയന്റാണ്. അതിന് വേണ്ടിയാണ് ഓരോ ദിവസവും ഞങ്ങള്‍ അധ്വാനിക്കുന്നത്’ ഹബാസ് പറഞ്ഞു.
എന്നാല്‍ ആദ്യ മത്സരത്തില്‍ എടികെ മോഹന്‍ ബഗാനെ നേരിടാനൊരുങ്ങുമ്പോള്‍ കിബു വികൂനയ്ക്ക് പറയാനുളളത് മറ്റൊന്നാണ്. മോഹന്‍ ബഗാന്‍ ആണ് മോഹന്‍ ബഗാന്‍ എന്ന ക്ലബ് തനിക്ക് സന്തോഷം നല്‍കിയിട്ടുള്ള ക്ലബ് ആണെന്നും അവിടെ നല്ല ഓര്‍മ്മകള്‍ ആണ് ഉള്ളത് എന്നും വികൂന പറഞ്ഞു.
എന്നാല്‍ ഇപ്പോള്‍ തന്റെ ക്ലബ് കേരള ബ്ലാസ്റ്റേഴ്‌സ് ആണ്. നാളെ ലക്ഷ്യം കേരള ബ്ലാസ്റ്റേഴ്‌സിന് ഏറ്റവും മികച്ച ഫലം നേടിക്കൊടുക്കുക എന്നതുമാണ്. കിബു പറഞ്ഞു.
കേരള ബ്ലാസ്റ്റേഴ്‌സില്‍ തനിക്ക് നല്ല വരവേല്‍പ്പാണ് ലഭിച്ചത്. ഈ ക്ലബ് തനിക്ക് എല്ലാ പിന്തുണയും നല്‍കുന്നുണ്ട്. കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരും വലിയ സ്‌നേഹം നല്‍കുന്നു. കിബു പറഞ്ഞു. തനിക്ക് ആകുന്ന ഏറ്റവും മികച്ചത് താന്‍ ക്ലബിനായി നല്‍കും എന്ന് വികൂന പറഞ്ഞു. നല്ല ഫുട്‌ബോള്‍ കളിച്ചു കൊണ്ട് നല്ല ഫലം ഉണ്ടാക്കുക ആണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ലക്ഷ്യം. എടികെയ്‌ക്കെതിരെ ഉളളത് ആദ്യ മത്സരം മാത്രമാണ്. അത് ആദ്യത്തെ ചുവട് പോലെ കണ്ടാല്‍ മതി എന്നും വികൂന പറഞ്ഞു.