ലക്ഷണമൊത്ത വിദേശ താരങ്ങളുടെ ഒഴുക്ക് തുടരുന്നു, അമ്പരപ്പിച്ച് ഐഎസ്എല്‍ ക്ലബുകള്‍

ടഐഎസ്എല്‍ ഏഴാം സീസണിന്‍ തുടങ്ങാറായതോടെ വിവിധ ടീമുകളിലേക്ക് വിദേശ താരങ്ങളുടെ ഒഴുക്ക് തുടരുന്നു, തിങ്കളാഴ്ച്ച മാത്രം മൂന്ന് വിദേശ താരങ്ങളുമായാണ് ഐഎസ്എല്‍ ക്ലബുകള്‍ കരാറിലായത്.

ബോസിനിയന്‍ സെന്റര്‍ ബാക്ക് എനെസ് സിപോവിച്ചിനെ ചെന്നൈയിന്‍ എഫ്‌സി സ്വന്തമാക്കിയപ്പോള്‍ സ്പാനിഷ് താരം ഫ്രാന്‍സിസ്‌കോ സാന്റാസയെ ടീമിലെത്തിച്ചിരിക്കുകയാണ് ഹൈദരാബാദ് എഫ്‌സി. അതെസമയം ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം ബ്രാഡ് ഇന്മാനെ ട്രാന്‍സ്ഫര്‍ ഫീ നല്‍കിയാണ് എടികെ മോഹന്‍ ബഗാന്‍ ടീമിലെത്തിച്ചിരിക്കുന്നത്.

ഖത്തര്‍ ക്ലബ്ബില്‍ നിന്നുമാണ് സിപോവിച്ചിനെ ചെന്നൈയിന്‍ എഫ്‌സി ടീമിലെത്തിച്ചിരിക്കുന്നത്. ഒരു വര്‍ഷത്തെ കരാറാണ് ബോസ്‌നിയന്‍ താരവുമായി ചെന്നൈയ്ക്ക് ഉളളത്. മുന്‍ ബോസ്നിയന്‍ അണ്ടര്‍ 21 ഇന്റര്‍നാഷണല്‍ താരമായ സിപ്പോവിക് കഴിഞ്ഞ സീസണില്‍ ഖത്തര്‍ ടോപ് ഡിവിഷന്‍ ക്ലബ്ബായ ഉം സലാലിനായാണ് കളിച്ചത്.

മുന്‍ വലന്‍സിയ ബി താരമാണ് ഹൈദരാബാദ് എഫ്‌സി സ്വന്തമാക്കിയിരിക്കുന്ന ഫ്രാന്‍സിസ്‌കോ സാന്റാസ. സ്പാനിഷ് സ്ട്രൈക്കറായ താരത്തെ ഒരു വര്‍ഷകരാറിലാണ് ഹൈദരാബാദ് ടീമിലെത്തിച്ചത്.

എ ലീഗ് ക്ലബ് ബ്രിസ്ബണ്‍ റോറില്‍ നിന്നുമാണ് ഇന്മാനെ എടികെ മോഹന്‍ ബഗാന്‍ സ്വന്തമാക്കിയത്. ട്രാന്‍സ്ഫര്‍ ഫീസ് നല്‍കിയാണ് എടികെ മോഹന്‍ ബഗാന്‍ ബിസ്ബണ്‍ റോറില്‍ നിന്നും ഇന്മാനെ സ്വന്തമാക്കിയിരിക്കുന്നത് എന്നതാണ് ഏറെ ശ്രദ്ധേയം.

You Might Also Like