നോര്‍ത്ത് ഈസ്റ്റിന്റെ തകര്‍പ്പന്‍ നീക്കം, ഇമ്രാന്‍ഖാനെ റാഞ്ചി

Image 3
FootballISL

മണിപ്പൂരി മിഡ്ഫീല്‍ല്‍ഡര്‍ ഇമ്രാന്‍ ഖാനെ സ്വന്തമാക്കി ഐഎസ്എല്‍ ക്ലബ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്. ഐലീഗ് ക്ലബ് നെരോക്കാ എഫ്‌സിയില്‍ നിന്നാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ഇമ്രാന്‍ ഖാനെ ടീമിലെത്തിച്ചിരിക്കുന്നത്. പ്രമുഖ കായിക മാധ്യമമായ ഗോള്‍ ഡോട്ട് കോമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

കഴിഞ്ഞ സീസണില്‍ ഐലീഗില്‍ നെരോക്കയ്ക്കായി 11 മത്സരങ്ങള്‍ കളിച്ച താരമാണ് ഇമ്രാന്‍ഖാന്‍. 990 മിനിറ്റ് ആകെ കളിച്ച 25കാരന്‍ ട്രായുവിനെതിരെ ഒരു ഗോളും നേടിയിരുന്നു. ആ മത്സരത്തിലെ മാന്‍ ഓഫ് ദ മാച്ചും ഇമ്രാന്‍ ഖാനായിരുന്നു. രണ്ട് അസിസ്റ്റും താരം സീസണില്‍ സ്വന്തമാക്കിയിരുന്നു.

നേരത്തെ മോഹന്‍ ബഗാനില്‍ നിന്നാണ് ഇമ്രാന്‍ ഖാന്‍ നെരോക്കയിലെത്തിയത്. കളിക്കാന്‍ അവസരം കുറവായതിനാലാണ് താരം കൊല്‍ക്കത്ത വിട്ടത്.

2013ല്‍ മുഹമ്മദന്‍സിലൂടെയാണ് ഇമ്രാന്‍ഖാന്‍ പ്രെഫഷണല്‍ ഫഉട്‌ബോളിലേക്ക് കടന്ന് വന്നത്. പിന്നീട് മൂന്ന് സീസണുകളില്‍ ഫത്തഹ് ഹൈദരാബാദിനായി ബൂട്ടുകെട്ടി. 2018ല്‍ എഫ്‌സി ഗോവ സ്വന്തമാക്കിയെങ്കിലും സീസണിന്റെ പകുതിയില്‍ താരത്തെ ഗോകുലം കേരളയ്ക്ക് ലോണില്‍ കൈമാറുകയായിരന്നു. ഗോകുലത്തിനായി ഒന്‍പത് മത്സരങ്ങളാണ് 2018-19 സീസണില്‍ കളിച്ചത്.

ഐഎസ്എല്ലില്‍ കഴിഞ്ഞ സീസണില്‍ മോശം പ്രകടനമാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് കാഴ്ച്ചവെച്ചത്. 18 മത്സരങ്ങളില്‍ നിന്ന് 14 പോയന്റ് മാത്രം നേടി ഒന്‍പതാം സ്ഥാനത്താണ് ടീം ഫിനിഷ് ചെയ്തത്. പുതിയ സീസണിനായി ഇതിനോടകം നിരവധി താരഹങ്ങളെ നോര്‍ത്ത് ഈസ്റ്റ് ടീമിലെത്തിച്ചിട്ടുണ്ട്.

പോനിഫ് വാസ്, ഗുര്‍ജീന്ദര്‍ കുമാര്‍, ലല്‍ക്കപുമാവിയ, റോച്ചര്‍സേല തുടങ്ങിയവരുമായാണ് നോര്‍ത്ത് ഈ സീസണില്‍ പുതുതായി കരാര്‍ ഒപ്പിട്ടിരിക്കുന്നത്. മോഹന്‍ ബഗാന്റെ മലയാളി താരം വിപി സുഹൈറും നോര്‍ത്ത് ഈസ്റ്റിലേക്കാണെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.