ഐഎസ്എല്ലില്‍ നിര്‍ണ്ണായക മാറ്റത്തിനായി മുറവിളി ഉയരുന്നു

ഐഎസ്എല്ലില്‍ വിദേശ താരങ്ങളുടെ എണ്ണം കുറയ്ക്കണമെന്ന് ആവശ്യം. ഐഎസ്എല്‍ കൊണ്ട് ഇന്ത്യന്‍ ഫുട്‌ബോളിന് ഉപകാരമുണ്ടാകണമെങ്കില്‍ വിദേശ താരങ്ങളുടെ എണ്ണം കുറയ്ക്കണമെന്നാണ്് ആവശ്യമുയരുന്നത്. വിദേശ താരങ്ങളുടെ ആധിക്യം ഇന്ത്യന്‍ താരങ്ങള്‍ക്ക് തിരിച്ചടിയാകുമെന്നും നിരീക്ഷിക്കുന്നു.
എടികെ കൊല്‍ക്കത്തയുടെ സഹപരിശീലകന്‍ സഞ്‌ജോ സെന്‍ ആണ് ഏറ്റവും ഒടുവില്‍ ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. വിദേശതാരങ്ങളുടെ എണ്ണം കൂടുതന്നത് ഇന്ത്യന്‍ ക്ലബുകളുടെ പ്രകടനത്തെ കാര്യമായി തളര്‍ത്തുണ്ടെന്നാണ് സെന്‍ നിരീക്ഷിക്കുന്നത്.
ഐഎസ്എല്ലില്‍ ഏഴ് വിദേശ താരങ്ങളെ വരെ ഒരു ടീമിന് സ്വന്തമാക്കാം. അഞ്ച് പേരെ കളിപ്പിക്കുകയും ചെയ്യാം. ഏഷ്യന്‍ ടൂര്‍ണമെന്റായ എഎഫ്‌സി കപ്പിലും ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗിലുമെല്ലാം ഇത് നാല് മാത്രമാണെന്ന് സെന്‍ ഓര്‍മ്മിപ്പിക്കുന്നു.
ഐലീഗിലെല്ലാം സ്‌ട്രൈക്കര്‍മാരും സെന്റര്‍ ബാക്കുകളും വിദേശ താരങ്ങളാണെന്നും അതിനാല്‍ തന്നെ ആ നിരയിലേക്ക് താരങ്ങള്‍ ഉയര്‍ന്നുവരുന്നില്ലെന്നും സെന്‍ വിലയിരുത്തുന്നു. ഛേത്രി അല്ലാതെ നല്ലൊരു സ്‌ട്രൈക്കറോ ജിങ്കനും അനസും അല്ലാതെ നല്ലൊരു സെന്റര്‍ ബാക്കോ ഇന്ത്യയ്ക്ക് ഉണ്ടോയെന്നും ്അദ്ദേഹം ചോദിക്കുന്നു.