ഐഎസ്എല്‍ ലോകത്തെ ഏറ്റവും മികച്ച ലീഗാകും, പറയുന്നത് ആരെന്നറിയാമോ?

ഇന്ത്യന്‍ സൂപ്പര്‍ ലീഗിനെ പ്രശംസകൊണ്ട് മൂടി സ്പാനിഷ് താരവും എടികെയുടെ മുന്‍ മാര്‍ക്യു താരവുമായ ലൂയിസ് ഗാര്‍സ്യ. ഐഎസ്എല്‍ വളര്‍ന്ന് കൊണ്ടേയിരിക്കുന്നുവെന്നും വൈകാതെ തന്നെ ലീഗിലേക്ക് സൂപ്പര്‍ താരങ്ങളെത്തുമെന്നും ഗാര്‍സ്യ പ്രവചിക്കുന്നു.
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ആരംഭിച്ചപ്പോള്‍ വെറും മൂന്നു മാസം മാത്രമായിരുന്നു നീളം. എന്നാല്‍ ഇപ്പോള്‍ ലീഗിന്റെ ദൈര്‍ഘ്യം ആറു മാസമായി വര്‍ദ്ധിച്ചിരിക്കുകയാണ്. ഐഎസ്എല്‍ വളര്‍ച്ചയുടെ ഘട്ടത്തിലാണ് ഇത് ഇനിയും വളര്‍ന്നുകൊണ്ടേയിരിക്കും’ ഗാര്‍സ്യ പറയുന്നു.
അമേരിക്കന്‍ മേജര്‍ സോക്കര്‍ ലീഗിന്റെ വളര്‍ച്ചയോടാണ് ഗാര്‍സ്യ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ മുന്നേറ്റത്തെ സൂചിപ്പിക്കുന്നത്. അമേരിക്കന്‍ മേജര്‍ ലീഗ് സോക്കര്‍ ആയ എംഎല്‍എസ്സില്‍ സംഭവിച്ചതുപോലെ വലിയ താരങ്ങള്‍ ഭാവിയില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലേക്ക് എത്തുമെന്ന് ഗാര്‍സ്യ ഉറച്ച് വിശ്വസിക്കുന്നു.
അതെസമയം ഐഎസ്എല്ലിന് അതിന്റെ വളര്‍ച്ചയുടെ പൂര്‍ണ്ണ ഘട്ടത്തില്‍ എത്താന്‍ ഇനിയും കുറച്ചു വര്‍ഷങ്ങള്‍ കൂടി ആവശ്യമാണെന്ന് നിരീക്ഷിക്കുന്ന അദ്ദേഹം അതിനായി ലീഗില്‍ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം ഇനിയും വര്‍ദ്ധിക്കേണ്ടതുണ്ടെന്നും നിരീക്ഷിക്കുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ടൂര്‍ണമെന്റ് മികച്ച രീതിയിലാണ് മുന്നോട്ടു പോയ്ക്കൊണ്ടിരിക്കുന്നത്. ഭാവിയില്‍ ഈ ടൂര്‍ണമെന്റിന് വലിയ പേര് ലഭിക്കുമെന്ന് താന്‍ പ്രതീക്ഷിക്കുന്നതായും ഗാര്‍സ്യ കൂട്ടിചേര്‍ത്തു.