ബഗാന്‍ മാത്രമല്ല, മറ്റൊരു ഐലീഗ് ക്ലബ് കൂടി ഐഎസ്എല്‍ ടീമിനെ വിഴുങ്ങുന്നു

Image 3
FootballISL

ഐഎസ്എല്ലിലെ സൂപ്പര്‍ ടീമുകളിലൊന്നായ ചെന്നൈയിന്‍ എഫ്‌സിയെ സ്വന്തമാക്കാന്‍ ഒരുങ്ങി ഐലീഗ് ക്ലബായ ചെന്നൈ സിറ്റി, ചെന്നൈയിന്‍ എഫ്‌സിയുടെ ബഹുഭൂരിപക്ഷം ഓഹരികളും സ്വന്തമാക്കാനാണ് ചെന്നൈ സിറ്റി എഫ്‌സി ഉടമകളുടെ നീക്കം. ഇതിനായുളള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

ബോളിവുഡ് താരം അഭിഷേക് ബച്ച സഹഉടമ ആയിട്ടുളള ക്ലബാണ് ചെന്നൈയിന്‍ സിറ്റി. എന്നാല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണത്രെ ചെന്നൈയിന്‍ എഫ്‌സി ഇപ്പോള്‍ കടന്ന് പോകുന്നത്. ഇതോടെയാണ് ടീമിനെ വില്‍ക്കാന്‍ ഉടമകള്‍ നീക്കം നടത്തുന്നത്.

അതെസമയം ക്ലബുകള്‍ ലയിച്ച് ഒരു ക്ലബ് ആകുവാന്‍ സാധ്യതയില്ല. രണ്ട് ക്ലബുകളും രണ്ട് ലീഗിലായി തല്‍ക്കാലം തുടര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.

നേരത്തെ മോഹന്‍ ബഗാനും എടികെ കൊല്‍ക്കത്തയും തമ്മില്‍ ലയിച്ചിരുന്നു. ഇരുടീമുകളും ഒരു ടീമായി ഐഎസ്എല്ലില്‍ കളിക്കാനാണ് തീരുമാനം.