ഗോവയോട് പകയടങ്ങാതെ ഗോവന്‍ താരം, ഇനിയും കണക്ക് തീര്‍ക്കണം

Image 3
FootballISL

ഇന്ത്യന്‍ ഫുട്‌ബോളില്‍ ഏറെ നിര്‍ഭാഗ്യകരമായ കരിയര്‍ തുടക്കം ഉണ്ടായ താരമാണ് നിലവില്‍ ഹൈദരാബാദ് എഫ്‌സിയുടെ മുന്നേറ്റനിരയില്‍ കളിയ്ക്കുന്ന ലിസ്റ്റണ്‍ കൊളാകോയുടേത്. സാല്‍ഗോര്‍ക്കര്‍ അക്കാദമിയില്‍ മിന്നിതിളങ്ങിയ ഈ യുവതാരത്തിന്റെ സാധ്യത തിരിച്ചറിഞ്ഞ എഫ്‌സി ഗോവ 2017ല്‍ തന്നെ കൊളാകോയെ അവരുടെ ടീമിലേക്ക് റാഞ്ചുകയും ചെയ്തു.

എന്നാല്‍ നിര്‍ഭാഗ്യകരമെന്ന് പറയട്ടെ ഈ ഫോര്‍വേഡിന് ഒരു മത്സരം പോലും ഗോവ ഐഎസ്എല്ലില്‍ അവസരം നല്‍കിയില്ല. ഒടുവില്‍ മൂന്ന് വര്‍ഷത്തിനിപ്പുറം 2020 ജനുവരില്‍ കൊളാകോയെ ലോണിന് എഫ്‌സി ഗോവ ഹൈദരാബാദിന് കൈമാറി. ഇതോടെയാണ് കൊളാകോയുടെ തലവര തെളിഞ്ഞത്.

അവസരം കിട്ടിയ ആദ്യ മത്സരത്തിലെ 40 മിനിറ്റിനുളള രണ്ട് ഗോളുകളാണ് 21കാരനായ യുവതാരം സ്വന്തമാക്കിയത്. നോര്‍ത്ത് ഈസ്റ്റിനെതിരെ ആയിരുന്നു ആ മത്സരം. ഇതോടെ ഐഎസ്എള്‍ ആദ്യമായി 90 മിനിറ്റും കളിയ്ക്കാന്‍ ഈ യുവതാരത്തിനായി. പിന്നീട് തുടര്‍ന്നുളള മൂന്ന് കളികളില്‍ രണ്ട് ഗോളുകള്‍ കൂടി നേടി കൊളാകോ കഴിവ് തെളിയിച്ചു. ഇതോടെ അടുത്ത രണ്ട് വര്‍ഷത്തേയ്ക്ക് കൊളാകോയെ ഹൈദരാബാദ് സ്വന്തമാക്കി.

ജീവിതത്തില്‍ സംഭവിച്ചതെല്ലാം നല്ലതിനാണെന്ന് കരുതുന്ന യുവതാരം അടുത്ത ഐഎസ്എല്‍ സീസണിനായി പൂര്‍ണ്ണ ശ്രദ്ധകൊടുത്ത് പരിശീലിക്കുകയാണിപ്പോള്‍. കഠിനാധ്വാനത്തിലൂടെ ഐഎസ്എല്ലില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാമെന്നും ഈ യുവതാരം കണക്കുകൂട്ടുന്നു. കരിയറില്‍ കഠിനാധ്വാനം ചെയ്തിട്ടും അവസരം നല്‍കാത്ത ഗോവന്‍ ടീമിനോട കൊളാകോയുടെ അതൃപ്തി വാക്കുകളില്‍ വ്യക്തം