ഹബാസ് ഇന്ത്യയിലേക്ക് വരുന്നു, കൂടെ മൂന്ന് സ്പാനിഷ് താരങ്ങളും, കിബു എത്താന്‍ വൈകും

എടികെ മോഹന്‍ ബഗാന്റെ പരിശീലകന്‍ സ്പാനിഷ് പരിശീലകന്‍ അന്റോണിയോ ഹബാസ് ഞായറാഴ്ച്ച ഇന്ത്യയിലെത്തും. ഹബാസിനൊപ്പം എടികെ മോഹന്‍ ബഗാന്‍ താരങ്ങളായ ജാവി ഹെര്‍ണാണ്ടസ്, ടിരി, എടു ഗാര്‍സിയ തുടങ്ങിയവരും ഉണ്ടാകുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.

ഇതോടെ ഐഎസ്എല്‍ ഏഴാം സീസണിനായി ആദ്യമെത്തുന്ന വിദേശ പരിശീലകനും താരങ്ങളുമായി മാറി ഹബാസും കൂ്ട്ടരും. ഗോവയിലേക്കാണ് നാല് പേരും ഒരുമിച്ച് വിമാനം കയറുന്നത്. ഗോവയില്‍ എത്തിയ ശേഷം അവര്‍ 14 ദിവസത്തെ ക്വാറന്റൈന്‍ പോകും. ഫ്രാന്‍സ് വഴിയാണ് അവര്‍ ഇന്ത്യയിലേക്ക് വരുന്നത്.

ഫിജിയന്‍ സ്ട്രൈക്കര്‍ റോയ് കൃഷ്ണ നിലവില്‍ ന്യൂസിലാന്റിലാന്‍ഡില്‍ രണ്ടാഴ്ച്ചത്തെ ക്വാറന്റൈനിലാണ്. അതിന് ശേഷമാകും അദ്ദേഹം ഗോവയിലേക്ക് വരുക.

അതെസമയം കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലക സംഘം ഈ മാസം 10ന് ഉളളതില്‍ ഇന്ത്യയിലെത്തുമെന്നാണ് സൂചന. നിലവില്‍ പോളണ്ടിലും സ്‌പെയിനുമെല്ലാമായാണ് പരിശീലകര്‍ ഉളളത്. ടീമുകളെല്ലാം അവരുടെ പരിശീലരെ ഇന്ത്യയിലെത്തിക്കാനുളള ശ്രമം ആരംഭിച്ചിട്ടുണ്ട്. ഇതിനിടെ ബംഗളൂരു എഫ്‌സി പ്രീ സീസണിന് മുന്നോടിയായിട്ടുളള പരിശീലനവും ആരംഭിച്ചു കഴിഞ്ഞു.

You Might Also Like