ഐഎസ്എല്ലിലേക്ക് ഗോകുലം കേരളയും?, വലിയ സര്‍പ്രൈസ് വരുന്നു

Image 3
FootballISL

കേരള ബ്ലാസ്റ്റേഴ്‌സിന് പിന്നാലെ ഐഎസ്എല്‍ കളിക്കാന്‍ കേരളത്തില്‍ നിന്നുളള ഐലീഗ് ക്ലബ് ഗോകുലവും ഒരുങ്ങുന്നു. ഗോകുലം കേരള വൃത്തങ്ങള്‍ തന്നെയാണ് അടുത്ത സീസണില്‍ ഐഎസ്എല്‍ കളിക്കാന്‍ തങ്ങളും ഒരുങ്ങുന്നതായി സൂചിപ്പിക്കുന്നത്.

ഗോകുലത്തിന്റെ ആരാധക കൂട്ടായ്മകളും ഇക്കാര്യം പ്രചരിപ്പിക്കുന്നുണ്ട്. ഈസ്റ്റ് ബംഗാളിനൊപ്പം ഐഎസ്എല്‍ കളിക്കാന്‍ ഗോകുലവും അടുത്ത സീസണില്‍ ഉണ്ടായേക്കുമെന്നാണ് ഗോകുലം കേരള വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു സ്ഥിരീകരണവും ഉണ്ടായിട്ടില്ല. ഒരാഴ്ച്ചക്കകം ഒരു വലിയ സര്‍പ്രൈസ് ഉണ്ടാകുമെന്ന് മാത്രമാണ് ഗോകുലം വെളിപ്പടുത്തിയിരിക്കുന്നത്.

നേരത്തെ കൊല്‍ക്കത്തന്‍ വമ്പന്‍മാരായ ഈസ്റ്റ് ബംഗാളിനൊപ്പം പഞ്ചാബ് എഫ്‌സി ഐഎസ്എല്‍ കളിച്ചേക്കും എന്നാണ് റിപ്പോര്‍ട്ടുകളുണ്ടായത്. ഇതിന് പകരം ആണ് ഇപ്പോള്‍ പഞ്ചാബിന് പകരം ഗോകുലത്തിന്റെ പേര് പറഞ്ഞ് കേള്‍ക്കുന്നത്.

അതെസമയം ക്ലബുടമ ഗോകുലം ഗോപാലന്‍ നേരത്തെ ഐഎസ്എല്‍ പ്രവേശനം തള്ളികളഞ്ഞിരുന്നു. ഐഎസ്എല്‍ സംഘാടകരുടെ ടീമുകളെ അനുവദിക്കുമ്പോഴുളള ചില കടുംപിടുത്തങ്ങളാണ് ഗോപാലന്‍ ഐഎസ്എല്‍ പ്രവേശനത്തിന് താല്‍പര്യം പ്രകടിപ്പിക്കാതിരിക്കാന്‍ കാരണം. ഐഎസ്എല്ലില്‍ റെലഗേഷന്‍ വരുമ്പോള്‍ മാത്രം ലീഗില്‍ കളിച്ചാല്‍ മതിയെന്ന നിലപാടിലായിരുന്നു ക്ലബ്.

അതെസമയം ഗോകുലം ഐഎസ്എല്‍ കളിക്കുകയാണെങ്കില്‍ അത് ചരിത്രമാകും. മലബാറില്‍ നിന്ന് ഒരു ടീം ഐഎസ്എല്ലില്‍ പ്രവേശിച്ചാല്‍ ബ്ലാസ്റ്റേഴ്‌സിന് ആരാധകരുടെ എണ്ണം പോലും കാര്യമായി കുറയാന്‍ സാധ്യതയുണ്ട്.