ബ്ലാസ്റ്റേഴ്‌സ് സൂത്രധാരകരറിയാന്‍, ഐഎസ്എലിലെ ഫ്രീ ഏജന്റായ ഫോര്‍വേര്‍ഡുകള്‍

Image 3
FootballISL

കഴിഞ്ഞ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വിവിധ ക്ലബുകളിലായി കളിച്ച നിരവധി മുന്നേറ്റ താരങ്ങള്‍ക്ക് ഈ സീസണില്‍ നിലവില്‍ കരാര്‍ അവസാനിച്ചിട്ടുണ്ട്. പലരും തങ്ങളുടെ ക്ലബിനായി കഴിഞ്ഞ സീസണില്‍ പല അത്ഭുതതങ്ങളും കാട്ടിയ താരങ്ങളാണ്.

ഇവരെ സ്വന്തമാക്കാനുളള മത്സരയോട്ടത്തിലാണ് വിവിധ ഐഎസ്എല്‍ ക്ലബുകള്‍. ഐഎസ്എല്ലില്‍ ഒരു ടീമിന്റെ ഭാവി തന്നെ മാറ്റി മറിക്കാന്‍ കരുത്തുളള ഫ്രീ ഏജന്റുമായ ടോപ് ഫോര്‍വേഡകളെ പരിചയപ്പെടുത്തുകയാണ് ഇവിടെ

ഫെറാന്‍ കൊറോമിനാസ്

കഴിഞ്ഞ മൂന്ന് സീസണുകളില്‍ എഫ്‌സി ഗോവയ്ക്കായി കളിച്ച താരമാണ് കോറോമിനാസ് എന്ന കോറോ. കരാര്‍ അവസാനിച്ചതോടെ ഗോവ നല്‍കിയ പുതിയ കരാറില്‍ തനിക്ക് അതൃപ്തിയുണ്ടെന്നും എന്റെ വാല്യൂവിനും കളിക്കും ചേര്‍ന്ന തരത്തിലുള്ളത് അല്ലയെന്നും ഐ എസ് എല്‍ ഓള്‍ ടൈം ടോപ് സ്‌കോറെറായ കോറോ പരസ്യമായി പറഞ്ഞിരുന്നു. നിലവില്‍ ഫ്രീ ഏജന്റാണ് താരം.

2017 മുതല്‍ കഴിഞ്ഞ മൂന്ന് സീസണിലും എഫ്‌സി ഗോവയ്ക്കായി കളിച്ച കോറോ രണ്ട് തവണ ഗോള്‍ഡണ്‍ ബൂട്ട് സ്വന്തമാക്കിയിരുന്നു. ഗോവയ്ക്കായി 57 മത്സരങ്ങള്‍ ഇതിനോടകം കളിച്ച ഈ മുന്‍ എസ്പാനിയോള്‍ താരം 48 ഗോളും അടിച്ച് കൂട്ടിയിട്ടുണ്ട്. അതെസമയം മറ്റ് ഐഎസ്എല്‍ ക്ലബുകളില്‍ നിന്ന് ഓഫറൊന്നും ലഭിച്ചില്ലെന്ന കാര്യവും കോറോ വെളിപ്പെടുത്തി.

മെസി ബൗളി

കേരള ബ്ലാസ്റ്റേഴ്‌സിന്റെ കഴിഞ്ഞ സീസണിലെ കുന്തമുനയായിരന്നു ഈ കാമറൂണ്‍ താരം. എട്ടു ഗോളുകളാണ് മെസി സീസണില്‍ നേടിയത്. ഉയരത്തില്‍ വരുന്ന പന്തുകള്‍ ചാടി എടുക്കാന്‍ മികച്ച കഴിവുള്ള താരമാണ് മെസ്സി ബൗളി. നിലവില്‍ ബ്ലാസ്റ്റേഴ്‌സുമായി കരാര്‍ അവസാനിച്ചിരിക്കുന്ന താരം പുതിയ തട്ടകം തേടി ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്.

ബോബോ

ഹൈദരാബാദിനായിട്ടാണ് ഈ ബ്രസീല്‍ താരം കഴിഞ്ഞ സീസണില്‍ പന്ത് തട്ടിയത്. 13 മത്സരങ്ങളില്‍ നിന്ന് അഞ്ച് ഗോളുകളാണ് ബോബോ നേടിയത്. നിലിവില്‍ ്ഫ്രീ ഏജന്റായ താരം ഇന്ത്യയില്‍ തുടരുമോയെന്ന കാര്യം വ്യക്തമല്ല

നെര്‍ജസ് വാല്‍ക്കിസ്

കഴിഞ്ഞ ഐഎസ്എല്‍ സീസണിലെ ഗോള്‍ഡണ്‍ ബൂട്ട് ജേതാവാണ് വാല്‍ക്കിസ്. ചെന്നൈയ്ക്കായി 20 മത്സരങ്ങലില്‍ നിന്ന 15 ഗോളും ആറ് അസിസ്റ്റും സ്വന്തമാക്കിയാണ് വാല്‍ക്കിസ് ഗോള്‍ഡണ്‍ ബൂട്ട് നേടിയത്. വാല്‍ക്കിസിനെ നിലനിര്‍ത്താന്‍ ചെന്നൈയിന്‍ ശ്രമം നടത്തുന്നുണ്ടെങ്കിലും താരം ഇതുവരെ മനസ് തുറന്നിട്ടില്ല. മറ്റ് ചില ക്ലബകളും വാല്‍ക്കിസിന് പിന്നാലെയുണ്ട്.

ജെജെ

ഈ വരുന്ന മാസത്തോടെ ചെന്നൈയിന്‍ എഫ്സിയുമായി ജെജെയുടെ കരാര്‍ അവസാനിക്കും. ചെന്നൈയ്ക്കായി 69 മത്സരങ്ങളില്‍ നിന്നും 23 ഗോളുകള്‍ നേടിയിട്ടുള്ള താരമാണ് ജെജെ. കേരള ബ്ലാസ്റ്റേഴ്‌സിലെ സന്ദേഷ് ജിങ്കനെ പോലെ ഐഎസ്എല്‍ ആരംഭിച്ചത് മുതല്‍ ചെന്നൈയിന്‍ നിരയിലുണ്ടായിരുന്ന ജെജെയ്ക്ക് കഴിഞ്ഞ സീസണ്‍ പരിക്ക് മൂലം പൂര്‍ണമായും നഷ്ടമായിരുന്നു. ചെന്നൈയെ കൂടാതെ ഐ ലീഗ് ക്ലബ്ബുകളായ മോഹന്‍ ബംഗാന്‍, ഡെംപോ എഫ്സി പൈലോണ്‍ ആരോസ് എന്നി ടീമുകള്‍ക്ക് വേണ്ടിയും ബൂട്ടുകെട്ടിയിട്ടുണ്ട്.

ഓഗ്ബെചെ

കേരള ബ്ലാസ്റ്റേഴ്‌സിന്റെ എക്കാലത്തേയും മികച്ച ഗോള്‍ വേട്ടക്കാരനാണ് ഓഗ്‌ബെചെ. ഒരു സീസണ്‍ മാത്രം കേരളത്തിനായി കളിച്ചിട്ടുളളുവെങ്കിലും 15 ഗോളുകളാണ് കഴിഞ്ഞ സീസണില്‍ ഈ മുന്‍ പിഎസ്ജി വണ്ടര്‍ കിഡ് നേടിയത്. നിലവില്‍ കരാര്‍ അവസാനിച്ച ഓഗ്‌ബെചെ ബ്ലാസ്റ്റേഴ്‌സില്‍ തുടരുമോയെന്ന കാര്യം വ്യക്തമല്ല

ആന്‍ഡി കിയോഗ്, മാനുവല്‍ ഓങ്കു, മോടു സുഗുല തുടങ്ങിയ സൂപ്പര്‍ താരങ്ങളും നിലവില്‍ ഫ്രീ ഏജന്റുമാരാണ്. ഇവരില്‍ ആരൊക്കെ ഏതെല്ലാം ക്ലബുകളില്‍ എത്തും എന്നത് കാത്തിരുന്ന് തന്നെ കാണണം.