ഒടുവില്‍ കുരുങ്ങി, മാര്‍സെലീന്യോയ്ക്കടക്കം കോടികള്‍ നല്‍കി ഹൈദരാബാദ്

Image 3
FootballISL

താരങ്ങള്‍ക്കും പരിശീലകര്‍ക്കും പ്രതിഫലം നല്‍കാത്തതിനെ തുടര്‍ന്ന് കുരുക്കിലായ ഐഎസ്എല്‍ ക്ലബ് ഹൈദരാബാദ് എഫ്‌സി ഒടുവില്‍ കുടുശ്ശിക തുക നല്‍കാമെന്ന് അംഗീകരിച്ചു. മെയ് 15ന് മുമ്പ് അഞ്ച് താരങ്ങള്‍ക്കും മൂന്ന പരിശീലകര്‍ക്കുമായി അഞ്ച് കോടിയോളം രൂപ കുടിശ്ശിക കൊടുത്ത് തീര്‍ക്കാമെന്ന ഹൈദരാബാദ് സമ്മതിച്ചു.

താരങ്ങളും പരിശീലകരും പരാതിയുമായി ഓള്‍ ഇന്ത്യ ഫെഡറേഷനെ സമീപിച്ചതിനെ തുടര്‍ന്നാണ് പ്രതിഫല കുടിശ്ശിക അടച്ചുതീര്‍ക്കാമെന്ന് ഹൈദരാബാദ് സമ്മതിച്ചത്. ഹൈദരാബാദ് താരമങ്ങളായ മാര്‍സെലീന്യോ, മാര്‍ക്കോ സ്റ്റാന്‍കോവിക്ക്, ബോഡോ, ഗില്ലെസ് ബര്‍നെസ്, മാത്യൂ കില്‍ഗലന്‍ എന്നിവര്‍ക്കാണ് തുക ലഭിക്കുക. ഫില്‍ ബ്രണ്‍, നെല്‍ മക്‌ഡൊണാള്‍ഡ് എയ്ഡന്‍ ഡേവിസന്‍ എന്നി പരിശീലകര്‍ക്കും കുടുശ്ശിക തുക ലഭിക്കും.

ഇതില്‍ മാര്‍സെലീന്യോയ്ക്കാണ് ഏറ്റവും അധികം തുക ലഭിക്കുക. ഒന്നര കോടി രൂപയോളം സൂപ്പര്‍ താരത്തിന് ലഭിക്കും. ബോഡേയ്ക്ക് 82 ലക്ഷം രൂപയും ബ്രൗണിന് 68 ലക്ഷം രൂപയും സ്റ്റാന്‍കോവിക്കിന് 55 ലക്ഷം രൂപയും ലഭിക്കും. താരങ്ങളുടെ ബോണസും മടയക്ക യാത്ര ടിക്കറ്റുമെല്ലാം ഉള്‍പ്പെട്ട തുകയാണിത്.

കോവിഡ് മൂലം പണമിടപാടുകള്‍ തടസ്സപ്പെട്ടതാണ് വിദേശ താരങ്ങളുടെ പ്രതിഫലത്തില്‍ കുടിശ്ശിക വന്നതെന്നാണ് ഹൈദരാബാദ് ഫുട്‌ബോള്‍ ഫെഡറേഷനെ അറിയിച്ചത്.

ഐ.എസ്.എല്ലില്‍ ഈ സീസണില്‍ അരങ്ങേറിയ ക്ലബാണ് ഹൈദരാബാദ്. ലീഗില്‍ ഏറ്റവും അവസാനമായാണ് ക്ലബ് ഫിനിഷ് ചെയ്തത്. ലീഗില്‍ ക്ലബിന്റെ അവസാന മത്സരം കഴിഞ്ഞ് രണ്ട് മാസത്തോളം പിന്നിടുമ്പോഴാണ് താരങ്ങള്‍ക്ക് പ്രതിഫലം നല്‍കിയില്ലെന്ന വാര്‍ത്ത പുറത്തുവന്നത്.