ഐഎസ്എല്ലിന് മുമ്പ് ഗോകുലവും ബ്ലാസ്‌റ്റേഴ്‌സും ഗോവയുടെല്ലാം ഏറ്റുമുട്ടുന്ന ടൂര്‍ണമെന്റ് വരുന്നു

ഇന്ത്യയില്‍ ഇത്തവണ ഫുട്‌ബോള്‍ സീസണ്‍ തുടങ്ങുന്നത് ഫുട്‌സാല്‍ ടൂര്‍ണമെന്റോടെയെന്ന് റിപ്പോര്‍ട്ട്. ഐഎസ്എല്‍ വമ്പന്‍മാരും ഐലീഗ് കരുത്തരുമെല്ലാം അണിനിരയ്ക്കുന്ന ഫുട്‌സാല്‍ ടൂര്‍ണമെന്റാണ് അണിയറയില്‍ ആലോചിക്കുന്നത്. ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷനാണ് സംഘാടകര്‍.

ഓരോ ടീമിലും അഞ്ച് പേര് അണിനിരയ്ക്കുന്ന ഫുട്‌ബോള്‍ മത്സരമാണ് ഫുട്‌സാല്‍ എന്നറിയപ്പെടുന്നത്. കേരളടീമുകളായ ബ്ലാസ്റ്റേഴ്‌സും ഗോകുലവും അടക്കം 16 ടീമുകളാണ് ഈ ടൂര്‍ണമെന്റില്‍ പങ്കെടുക്കുക. ഈസ്റ്റ് ബംഗാള്‍, ഒഡിഷ, എഫ്‌സി ഗോവ തുടങ്ങിയ ടീമുകളുടേയും പേരുകള്‍ പറഞ്ഞ് കേള്‍ക്കുന്നുണ്ട്.

സര്‍ക്കാര്‍ അനുമതി ലഭിക്കുന്ന പ്രകാരം ഓഗസ്റ്റ് അവസാനമോ സെപ്റ്റംബര്‍ ആദ്യമോ ആയിരിക്കും ഈ ടൂര്‍ണമെന്റ് നടയ്ക്കുക. മേഘാലയിലാണ് ഈ ടൂര്‍ണമെന്റ് നടത്താന്‍ ആലോചിക്കുന്നത്. ഐ ലീഗ് സി.ഇ.ഓ സുനന്ദോ ധര്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

നേരത്തെ ഫുട്‌സാല്‍ ടൂര്‍ണമെന്റ് ജൂലൈയില്‍ നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ കൊവിഡ് ബാധയെത്തുടര്‍ന്ന് ഇത് നീണ്ടുപോകാനാണ് സാധ്യത.

You Might Also Like