ബുണ്ടസ് ലിഗ വമ്പന്‍മാരുമായി കൂട്ടുകൂടി ഐഎസ്എല്‍ വമ്പന്‍മാര്‍

Image 3
FootballISL

ബുണ്ടസ് ലിഗ സൂപ്പര്‍ ക്ലബായ ആര്‍ ബി ലെപ്്‌സിഗുമായി കൂട്ടുകൂടി ഐഎസ്എല്‍ ക്ലബായ എഫ്‌സി ഗോവ. ലെപ്‌സിഗിന്റെ സ്ട്രാറ്റജിക് പാര്‍ട്ടണറായാണ് എഫ്‌സി ഗോവ കരാര്‍ ഒപ്പിട്ടിരിക്കുന്നത്. മൂന്ന് വര്‍ഷത്തേക്കാണ് ഇരുവും കരാര്‍ ഒപ്പിട്ടിരിക്കുന്നത്.

ഇതോടെ ലെപ്‌സിഗിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ ഇനി മുതല്‍ എഫ് സി ഗോവയ്ക്കും ഉപയോഗിക്കാം. കൂടാതെ ലെപ്‌സിഗ് ഗോവയ്ക്ക് പരിശീലന സഹായവും നല്‍കും. പ്രമുഖ എനര്‍ജി ഡ്രിങ്ക് ആയ റെഡ് ബുളിന്റെ ഉടമസ്ഥതിയിലുളള ക്ലബാണ് ആര്‍ബി ലെപ്‌സിഗ്.

ഇതോടെ ഈ സീസണില്‍ തന്നെ വിദേശ ക്ലബുമായി കരാറുണ്ടാക്കുന്ന മൂന്നാമത്തെ ക്ലബായി മാറി ഗോവ. നേരത്തെ ഹൈദരാബാദും മുംബൈ സിറ്റി എഫ്‌സിയുമെല്ലാം വിദേശ ക്ലബുകളുമായി കരാര്‍ ഒപ്പിട്ടിരുന്നു.

അതെസമയം ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഈ മാസം 20ന് ആരംഭംഭിക്കും. കേരള ബ്ലാസ്റ്റേഴ്‌സും എടികെ മോഹന്‍ ബഗാനും തമ്മിലാണ് ആദ്യ മത്സരം. നിലവില്‍ ഗോവയിലുളള ടീമുകളെല്ലാം പരസ്പരം സൗഹൃദ മത്സരം നടത്തുകയാണ്.