ഈസ്റ്റ് ബംഗാളിന് കനത്ത തിരിച്ചടി, നിര്‍ണ്ണായക തീരുമാനവുമായി ഐഎസ്എല്‍ സംഘാടകര്‍

Image 3
FootballISL

കൊല്‍ക്കത്തന്‍ വമ്പന്‍മാരായ ഈസ്റ്റ് ബംഗാളിന് കനത്ത തിരിച്ചടിയുടമായി ഐഎസ്എല്‍ സംഘടകരായ എഫ്എസ്ഡിഎല്‍. ഐഎസ്എല്ലില്‍ ഈ സീസണില്‍ പുതിയ ടീമിനെ ഉള്‍പ്പെടുത്തേണ്ടെന്നാണ് എഫ്സ്ഡിഎല്‍ തീരുമാനിച്ചിരിക്കുന്നത്. വെള്ളിയാഴ്ച്ച നടന്ന ബോര്‍ഡ് മീറ്റിംഗിലാണ് ഇക്കാര്യം തീരുമാനിച്ചിരിക്കുന്നത്.

ഇതോടെ അടുത്ത സീസണില്‍ കൂടി ഈസ്റ്റ് ബംഗാളിന് ഐലീഗില്‍ തുടരേണ്ടി വരും. നേരത്തെ ഐഎസ്എല്‍ പ്രവേശനം ലക്ഷ്യമിട്ട് ഈസ്റ്റ് ബംഗാള്‍ വിപുലമായ മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നു. ധാരാളം താരങ്ങളേയും ടീം ഇതിനോടകം തന്നെ സ്വന്തമാക്കിയിട്ടുണ്ട്

മാത്രമല്ല പഴയ സ്‌പോണ്‍സറായിരുന്ന ക്വിസ് കോര്‍പ്പില്‍ നിന്ന് എന്‍ഒസിയുടെ വലിയ തുക മുടക്കി ഈസ്റ്റ് ബംഗാള്‍ സ്വന്തമാക്കിയിരുന്നു. തങ്ങളുടെ ബദ്ധവൈരിരളായ മോഹന്‍ ബഗാന്‍ എടികെയുമായി ലയിച്ച് ഐഎസ്എല്ലില്‍ പ്രവേശിച്ചതോടെയാണ് എന്ത് വിലകൊടുത്തും ഐഎസ്എല്ലില്‍ പ്രവേശിക്കാന്‍ ഈസ്റ്റ് ബംഗാള്‍ ഒരുങ്ങിയത്. ഇതിനാണ് ഇപ്പോള്‍ തിരിച്ചടിയായിരിക്കുന്നത്.

കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിലാണ് നിലവില്‍ ഐഎസ്എല്ലിലേക്ക് പുതിയ ടീമുകളെ ഉള്‍പ്പെടുത്തേണ്ടെന്ന് തീരുമാനിച്ചിരിക്കുന്നത്. ഇപ്പോഴുളള 10 ടീമുകളെ വെച്ച് തന്നെയാകും ഇത്തവണത്തെ ഐഎസ്എല്‍ നടത്തുക. ഗോവയിലോ കേരളത്തിലോ ആയിരിക്കും ആളൊഴിഞ്ഞ സ്‌റ്റേഡിയത്തില്‍ ഇത്തവണത്തെ ഐഎസ്എല്‍ മത്സരം നടക്കുക.