ഐഎസ്എല്‍ പരിശീലകനെ റാഞ്ചി ഡേവിഡ് വിയയുടെ സൂപ്പര്‍ ക്ലബ്
കഴിഞ്ഞ സീസണില്‍ ഒഡീഷ എഫ്‌സിയെ പരിശീലിപ്പിച്ച സ്പാനിഷ് പരിശീലകന്‍ ജോസഫ് ഗൊംബാവുവിനെ റാഞ്ചി അമേരിക്കന്‍ ക്ലബ്. സ്പാനിഷ് ഫുട്‌ബോള്‍ ഇതിഹാസം ഡേവിഡ് വിയയുടെ ഉടമസ്ഥതയിലുള്ള അമേരിക്കന്‍ ക്ലബ് ക്യൂന്‍സ്‌ബോറോ ആണ് ഗൊംബാവുവിനെ സ്വന്തമാക്കിയത്.
വിയ തന്നെയാണ് ജോസഫ് ഗൊംബാവുവിനെ പുതിയ പരിശീലകനായി നിശ്ചയിച്ചതായി ഫുട്‌ബോള്‍ ലോകത്തെ അറിയിച്ചത്. പരിശീലക ചുമതലയ്ക്ക് പുറമെ സ്‌പോട്ടിംഗ് ഡയറക്ടറുടെ ചുമതലയും ഗൊംബാവുവിന് ക്വീന്‍സ്‌ബൊറോയില്‍ നല്‍കിയിട്ടുണ്ട്.
അമേരിക്കയിലെ ഏറ്റവും പുതിയ ക്ലബാണ് ക്വീന്‍സ്‌ബൊറോ. അടുത്ത സീസണില്‍ അമേരിക്കയിലെ രണ്ടാം ഡിവിഷന്‍ ലീഗില്‍
അരങ്ങേറാനുളള തയ്യാറെടുപ്പിലാണ് ക്ലബ്. ഡേവിഡ് വിയ്യ തന്നെ വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച് ക്ലബിനായി കളത്തിലിറങ്ങിയേക്കും എന്ന റിറിപ്പോര്‍ട്ടുകളുണ്ട്.
കഴിഞ്ഞ സീസണില്‍ ഐഎസ്എല്ലില്‍ അരങ്ങേറിയ ഒഡീഷ എഫ്‌സിയ്ക്കായി തരക്കേടില്ലാത്ത പ്രകടനാമാണ് ആദ്യ സീസണില്‍ കാഴ്ച്ചവെച്ചത്. ആറാം സ്ഥാനത്തായിരുന്നു അവര്‍ ലീഗ് ഫിനിഷ് ചെയ്തത്.