ഐഎസ്എല്ലിന് തൊട്ട് മുമ്പ് വന്‍ തിരിച്ചടി, മത്സരം അനിശ്ചിതത്തില്‍, പരിശീലനം നിര്‍ത്തിവെച്ച് സൂപ്പര്‍ ക്ലബ്

Image 3
FootballISL

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ആരംഭിക്കാന്‍ രണ്ട് ദിവസം മാത്രം അവശേഷിക്കെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ക്യാമ്പില്‍ നിന്നും കേള്‍ക്കുന്ന വാര്‍ത്തകള്‍ അത്ര ശുഭകരമല്ല. പരിശീലന ക്യാമ്പിനിടെ രണ്ട് താരങ്ങള്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതാണ് ടീമിനെയാകെ പിടിച്ചുകുലുക്കുന്നത്.

ഇതോടെ രണ്ട് താരങ്ങളും ഐസോലേഷനിലേക്ക് മാറി എന്ന് മാത്രല്ല നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ടീം മുഴുവന്‍ ക്വാരന്റൈനിലും ആയി. ഇതോടെ ടീമിന്റെ പരിശീലനം അടക്കം നിര്‍ത്തിവെച്ച് ഗുരുതര പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ് ഹൈലാന്‍ജുകാര്‍.

ടീം അംഗങ്ങള്‍ക്ക് നെഗറ്റീവ് ആണെന്ന് ഉറപ്പാകിയ ശേഷം മാത്രമെ ഇനി പരിശീലനം തുടങ്ങാന്‍ നോര്‍ത്ത് ഈസ്റ്റിന് ആവുകയുള്ളൂ.

ഐഎസ്എല്ലിലെ അതിസുരക്ഷ ബയോ സെക്യുര്‍ ബബിളില്‍ പ്രവേശിച്ച താരങ്ങള്‍ വരെ കോവിഡ് പോസിറ്റീവ് ആയത് വലിയ ആശങ്കയാണ് ഫുട്‌ബോള്‍ ലോകത്ത് ഉണ്ടാക്കുന്നത്.

പോസിറ്റീവ് ആയ കളിക്കാര്‍ക്ക് രണ്ട് ടെസ്റ്റുകള്‍ നെഗറ്റീവ് ആയാല്‍ മാത്രമേ ഇനി കളത്തില്‍ ഇറങ്ങാന്‍ പറ്റുകയുള്ളു. അതെസമയം നവംബര്‍ 21ന് മുംബൈയ്‌ക്കെതിരെ നോര്‍ത്ത് ഈസ്റ്റിന് ഐഎസ്എല്‍ മത്സരമുണ്ട്. പുതിയ സാഹചര്യം ആ മത്സരത്തെ അനിശ്ചിതത്തിലാക്കിയിരിക്കുകയാണ്.