അത്ഭുത കോച്ചിനെ റാഞ്ചാന്‍ ജംഷഡ്പൂര്‍, ചങ്കിടിച്ച് ചെന്നൈയിന്‍

Image 3
FootballISL

ഐഎസ്എല്‍ സീസണ്‍ പകുതിയില്‍ കോച്ചായി ചുമതലയേറ്റ് ചെന്നൈയിന്‍ എഫ്‌സിയെ ഫൈനലിലെത്തിച്ച സ്‌കോട്ടിഷ് സൂപ്പര്‍ കോച്ച് ഓവന്‍ കോയിലിനെ സ്വന്തമാക്കാന്‍ നീക്കം നടത്തി ജംഷഡപൂര്‍ എഫ്‌സി. പ്രമുഖ കായിക മാധ്യമമായ ഖേല്‍ നൗ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

കഴിഞ്ഞ സീസണില്‍ ജംഷഡ്പൂര്‍ എഫ്‌സി കോച്ചായിരുന്ന സ്പാനിഷ് കോച്ച് അന്റോണിയോ ഇറിയോണ്ടോയെ മോശം പ്രകടനത്തെ തുടര്‍ന്ന് ക്ലബ് പുറത്താക്കിയിരുന്നു. ഇതേതുടര്‍ന്നാണ് ജംഷഡ്പൂര്‍ പുതിയ കോച്ചിനെ തേടുന്നത്.

സ്‌കോട്ടിഷ് കോച്ച് ഓവന്‍ കോയിലിമായി ജംഷഡ്പൂര്‍ എഫ്‌സി ആദ്യ ഘട്ട ചര്‍ച്ചകള്‍ ആരംഭിച്ച് കഴിഞ്ഞു. നിലവില്‍ ചെന്നൈയിന്‍ എഫസിയുമായി കോയിലിന്റെ കരാര്‍ അവസാനിച്ചുകഴിഞ്ഞു. കോയിലിെ ചെന്നൈയിന്‍ നിലനിര്‍ത്തുവാന്‍ ശ്രമിക്കുമോയെന്ന് വ്യക്തമല്ല.

.ബോള്‍ട്ടന്‍ വാണ്ടറേഴ്‌സ്, ബേര്‍ണ്‍ലി തുടങ്ങിയ ക്ലബുകളെ ആണ് ഓവന്‍ ഇതിന് മുമ്പ് പരിശീലിപ്പിച്ചിട്ടുള്ളത്. കഴിഞ്ഞ സീസണില്‍ മോശം പ്രകടനം നടത്തിയ ചെന്നൈയിനെയാണ് ഓവന്‍ കോച്ചായ സ്ഥാനമേറ്റതോടെ ഫൈനലിലെത്തിച്ചത്.