ചെന്നൈ യുവതാരത്തെ ‘കൊത്തി’ ജംഷഡ്പൂര്‍ എഫ്‌സി

Image 3
FootballISL

ചെന്നൈയിന്‍ എഫ്സിയുടെ യുവതാരം ലാല്‍ദിന്‍ലിയാന റെന്ത്‌ലെ ക്ലബ് വിടുന്നു. ജംഷഡ്പൂര്‍ എഫ്‌സിയാണ് ഈ മിസോറാം പ്രതിരോധ താരത്തെ സ്വന്തമാക്കുന്നത്. പ്രമുഖ സ്‌പോട്‌സ് വെബ്‌സൈറ്റായ ഗോള്‍ ഡോട്ട്‌കോമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

2018 ല്‍ ചെന്നൈയിന്‍ എഫ്‌സിയില്‍ എത്തിയ ലാല്‍ദിന്‍ലിയാനയ്ക്ക് ടീമില്‍ കാര്യമായ അവസരങ്ങളൊന്നും കഴിഞ്ഞ സീസണുകളില്‍ ലഭിച്ചിരുന്നില്ല. ഓവന്‍ കോയ്‌ല് വന്ന ശേഷമാണ് ലാല്‍ദിന്‍ലിയാനയ്ക്ക് കുറച്ചെങ്കിലും അവസരം ലഭിച്ചത്. കഴിഞ്ഞ ഐ എസ് എല്‍ സെമിയിലും ഫൈനലിലും താരം കളിച്ചിരുന്നു. 21 വയസ്സാണ് താരത്തിന് ഇപ്പോള്‍ ഉളളത്.

റൈറ്റ് ബാക്കായി കളിക്കുന്ന ലാല്‍ദിന്‍ലിയാന ഐ ലീഗ് ക്ലബായ ഐസ്വാള്‍ എഫ്സിയില്‍ നിന്നുമാണ് ഐ എസ് എല്ലിലേക്ക് എത്തിയത്. ചിംഗ വെങ് എഗ് സിയിലൂടെ വളര്‍ന്ന വന്ന താരമാണ്.

അടുത്ത സീസണിലേക്കുള്ള അഴിച്ചുപണികള്‍ നടത്തുന്ന ജംഷഡ്പൂര്‍ എഫ്സി ഇന്ത്യന്‍ ട്രാന്‍സ്ഫര്‍ വിപണിയില്‍ സജീവമാണ്.